എൻകുങ്കു ഹാട്രിക്കിൽ ചെൽസി
ലണ്ടൻ: ഇംഗ്ലീഷ് കാരബാവോ കപ്പ് ഫുട്ബോൾ മൂന്നാം റൗണ്ടിൽ ഫ്രഞ്ചുതാരം ക്രിസ്റ്റഫർ എൻകുങ്കുവിന്റെ ഹാട്രിക്ക് മികവിൽ ചെൽസിക്കു മിന്നും ജയം. മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് ബാരൊയെയാണ് ചെൽസി തകർത്തത്. 8, 15, 75 മിനിറ്റുകളിലായിരുന്നു എൻകുങ്കുവിന്റെ ഗോളുകൾ.
മൂന്നു കടന്നു സിറ്റി മൂന്നാം റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റി 2-1നു വാറ്റ്ഫോഡിനെ കീഴടക്കി. ജെറേമി ഡോക്കു (5’), മാത്യൂസ് നൂനെസ് (38’) എന്നിവരാണ് സിറ്റിക്കുവേണ്ടി ഗോൾ സ്വന്തമാക്കിയത്. ലെസ്റ്റർ സിറ്റി, ആസ്റ്റണ്‍ വില്ല ടീമുകളും മൂന്നാം റൗണ്ട് ജയിച്ചു മുന്നേറി.
Source link