ബിസിനസ് പ്രമോട്ടർമാരെ നിയമിച്ച് കെഎസ്എഫ്ഇ
തൃശൂർ: ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് സാന്പത്തിക ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനും മാർക്കറ്റിംഗിനുമായി കെഎസ്എഫ്ഇ ബിസിനസ് പ്രമോട്ടർമാരെ നിയമിക്കുന്നു. ആദ്യ ബാച്ചിലെ 340 പേർക്ക് നിയമന ഉത്തരവു നൽകി ഇന്നുമുതൽ ഈ സംവിധാനം പ്രാബല്യത്തിൽ വരും. ഉച്ചയ്ക്ക് 12ന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഡോ. കെ.എൻ. ബാലഗോപാൽ തെരഞ്ഞെടുക്കപ്പെട്ട ബിസിനസ് പ്രമോട്ടർമാർക്കു നിയമന ഉത്തരവ് കൈമാറും. ചെയർമാൻ കെ. വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ, കേരള ലേബർ ആൻഡ് എംപ്ലോയ്മെന്റ് ചെയർമാൻ കെ.എൻ. ഗോപിനാഥ് തുടങ്ങിയവർ പങ്കെടുക്കും.
സമൂഹത്തിനാവശ്യമായ സാന്പത്തിക ഉത്പന്നങ്ങളെ അവരുടെ പടിവാതിൽക്കൽ എത്തിക്കുന്നവിധത്തിൽ വിപണന, സേവനരംഗത്തു പുതിയ അധ്യായമാണ് ഇതുവഴി തുറക്കുന്നതെന്ന് അധികൃതർ പറഞ്ഞു. അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കു കേരളത്തിനുള്ളിൽത്തന്നെ തൊഴിൽ നൽകാനുള്ള സർക്കാർനയത്തിന് അനുസൃതമായാണ് ഈ നടപടി.

Source link