CINEMA

മമ്മൂട്ടിയും വിനായകനും; മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രത്തിന് തുടക്കം

മമ്മൂട്ടിയും വിനായകനും; മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രത്തിന് തുടക്കം

മമ്മൂട്ടിയും വിനായകനും; മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രത്തിന് തുടക്കം

മനോരമ ലേഖിക

Published: September 25 , 2024 06:28 PM IST

1 minute Read

മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. നവാ​ഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയും വിനായകനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിഷ്ണു ശ്രീകുമാർ, ജിതിൻ കെ ജോസ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് നാഗർകോവിലിൽ ആരംഭിച്ചു. സിനിമയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. 
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയാണിത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേരുകളും ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിലായ് അറിയിക്കും. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ജിതിൻ കെ ജോസിന്റെതാണ്. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, ഛായാ​ഗ്രഹണം: ഫൈസൽ അലി, ചിത്രസംയോജനം: പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ്, മേക്കപ്പ്: അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം: അഭിജിത്ത് സി, സ്റ്റിൽസ്: നിദാദ്, പബ്ലിസിറ്റി ഡിസൈൻസ്: ആൻ്റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ: ട്രൂത് ഗ്ലോബൽ ഫിലിംസ്.

English Summary:
Mammootty and Vinayakan; Mammootty Company’s seventh film has started

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 65of2os2c8rkf2uak896h9jo2v mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-vinayakan


Source link

Related Articles

Back to top button