കെഎസ്ഇ ലിമിറ്റഡ് വജ്രജൂബിലി ആഘോഷങ്ങള്‍ 28ന്
ഇരിങ്ങാലക്കുട: കേരളത്തിലെ ക്ഷീരകാര്ഷികമേഖലയില് ഗുണമേന്മയുള്ള കാലിത്തീറ്റ ഉത്പാദിപ്പിച്ചുകൊണ്ട് കെഎസ്ഇ ലിമിറ്റഡ് അറുപതു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 28 നു രാവിലെ കമ്പനിയുടെ ആയിരത്തഞ്ഞൂറിലധികം ജീവനക്കാരും തൊഴിലാളികളും പങ്കെടുത്തുകൊണ്ടുള്ള റാലിയും പൊതുസമ്മേളനവും നടക്കും. ജൂബിലി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കെഎസ്ഇ മാനേജിംഗ് ഡയറക്ടര്‍ എം.പി. ജാക്സണ്, എക്സി. ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ്, ജനറല്‍ മാനേജര്‍ എം. അനില്‍, അസി. ജനറല്‍ മാനേജര്‍ (എച്ച്ആര്‍) എം.പി. അനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു. കമ്പനി അങ്കണത്തില്‍ വൈകുന്നേരം 4.30നു ചേരുന്ന പൊതുസമ്മേളനത്തില്‍ ജൂബിലി ആഘോഷങ്ങള്‍ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കമ്പനി ചെയര്മാന് ടോം ജോസ് ഐഎഎസ് (റിട്ട.) അധ്യക്ഷത വഹിക്കും. മന്ത്രി ആര്. ബിന്ദു മുഖ്യപ്രഭാഷണവും പ്രമോട്ടര്‍ ഡയറക്ടര്‍ എ.പി. ജോര്‍ജിനെ ആദരിക്കലും നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സോണിയ ഗിരി, സിഐടിയു പ്രസിഡന്റ് വി.എ. മനോജ്, ഐഎന്‍ടിയുസി പ്രസിഡന്റ് സോമന് ചിറ്റേത്ത്, ബിഎംഎസ് പ്രസിഡന്റ് പി. ഗോപിനാഥ്, കോക്കനട്ട് ഓയില്‍ ആന്‍ഡ് കൊപ്ര പ്രൊഡ്യൂസേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി. സതീശന്, കെഎസ്ഇ അസി. ജനറല്‍ മാനേജര്‍ അജോയ് ആന്റോ ബേബി എന്നിവര്‍ ആശംസകളര്‍പ്പിക്കും. എക്സി. ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ് പ്രഥമ സ്റ്റാഫിനെ ആദരിക്കും. സമ്മേളനാനന്തരം സ്റ്റീഫന്‍ ദേവസി നയിക്കുന്ന സംഗീതനിശ ഉണ്ടായിരിക്കും.
നാളെ ക്ഷീരകർഷക സെമിനാര്‍ ജൂബിലിയോടനുബന്ധിച്ച് ഇരിങ്ങാലക്കുട എംസിപി ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നാളെ അഖില കേരള ക്ഷീരകര്‍ഷക സെമിനാര്‍ നടത്തും. കേരള വെറ്ററിനറി അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി ഡീന്‍ ഡോ. കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. എം.പി. ജാക്സണ് അധ്യക്ഷത വഹിക്കും. വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ.എന്‍. ഉഷാറാണി, എറണാകുളം മില്‍മ ബോര്‍ഡ് അംഗം ഷാജു വെളിയന്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. ഡോ.കെ.എന്‍. അരവിന്ദ്ഘോഷ് പശുക്കളിലെ പ്രത്യുത്പാദന പരിപാലനം എന്ന വിഷയത്തിലും ഡോ.എ. പ്രസാദ് നിങ്ങളുടെ ഡയറി ഫാം എങ്ങനെ ലാഭകരമാക്കാം എന്ന വിഷയത്തിലും സെമിനാറുകള്‍ നയിക്കും.

Source link