കെ.വി.എസ്. മണിയന് ഫെഡറല്‍ ബാങ്ക് എംഡിയായി ചുമതലയേറ്റു
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി കെ.വി.എസ്. മണിയന് ചുമതലയേറ്റു. ശ്യാം ശ്രീനിവാസന് വിരമിച്ച ഒഴിവിലേക്കാണു നിയമനം. രണ്ടര ദശാബ്ദം കോട്ടക് മഹീന്ദ്ര ബാങ്കില്‍ സേവനം ചെയ്ത കെ.വി.എസ്. മണിയന് കോര്‍പറേറ്റ്, ഇന്‍സ്റ്റിറ്റ്യൂഷണല്‍, ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് മേഖലകള്‍ക്കു പുറമേ ധന മാനേജ്മെന്റ് വകുപ്പിലും ദീര്‍ഘകാലത്തെ പ്രവൃത്തിപരിചയമുണ്ട്.
ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗിൽ ബിരുദവും ഫിനാന്‍ഷല്‍ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയ കെ.വി.എസ്. മണിയന് കോസ്റ്റ് ആൻഡ് വര്‍ക്സ് അക്കൗണ്ടന്റ് യോഗ്യതയും നേടിയിട്ടുണ്ട്.

Source link