ബിജിഎംഐ പ്രോ സീരീസ് ഫൈനൽ 27 മുതൽ
കൊച്ചി: മൊബൈൽ ഗെയിമായ ബാറ്റിൽഗ്രൗണ്ട് മൊബൈൽ ഇന്ത്യയുടെ (ബിജിഎംഐ) പ്രോ സീരീസ് 2024 ഫൈനലിന് കൊച്ചി വേദിയാകും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഇ-സ്പോർട്സ് പരിപാടി അങ്കമാലിയിലെ അഡ്ലക്സ് കൺവൻഷൻ സെന്ററിൽ 27ന് തുടങ്ങും. ആദ്യദിനത്തിൽ കളിക്കാർക്ക് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രഫഷണൽ ബിജിഎംഐ കളിക്കാർ അടങ്ങുന്ന 16 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
രണ്ടു കോടി രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് മത്സരങ്ങൾ.
Source link