ഏഷ്യൻ-അമേരിക്കൻ വോട്ടർമാർക്ക് കമല പ്രിയങ്കരി
വാഷിംഗ്ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനേക്കാൾ വോട്ടർമാർ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പിന്തുണയ്ക്കുന്നതായി സർവേ. ഏഷ്യൻ-അമേരിക്കൻ, ഹവായ്, പസഫിക് ദ്വീപ് നിവാസികൾക്കിടയിൽ നടന്ന സർവേയാണ് തെരഞ്ഞെടുപ്പിൽ കമലയ്ക്കു മുൻതൂക്കം പ്രവചിച്ചത്. അഭിപ്രായ സർവേയിൽ 10ൽ ആറു പേരും കമലയെ അനുകൂലിച്ചു. 10ൽ മൂന്നു പേരാണ് കമല പ്രസിഡന്റാകുന്നതിനോടു വിയോജിപ്പ് പ്രകടിപ്പിച്ചത്. ട്രംപിനെ 10ൽ മൂന്നു പേർ മാത്രമാണ് അനുകൂലിക്കുന്നത്. മൂന്നിൽ രണ്ടാളുകളും ട്രംപ് പ്രസിഡന്റായി വരുന്നത് താത്പര്യപ്പെടുന്നില്ല. 2023 ഒക്ടോബർ മുതൽ കമലയുടെ ജനപ്രീതി മുന്നോട്ടാണെന്നാണു സർവേയുടെ കണ്ടെത്തൽ.
സർവേയിൽ പങ്കെടുത്ത മുതിർന്നവരിൽ പകുതിയിലേറെപ്പേരും കമലയെ ഇഷ്ടപ്പെടുന്നവരാണ്. കമലയുടെ ജനപ്രീതി വർധിക്കുമ്പോൾ ട്രംപിനെക്കുറിച്ചുള്ള ജനങ്ങൾക്കിടയിലെ മതിപ്പിൽ വർധനയുണ്ടാകുന്നില്ല. കറുത്ത വംശജയും ഏഷ്യൻ-അമേരിക്കനുമായ കമല തങ്ങളുടെ സാംസ്കാരിക സ്വത്വം ട്രംപിനേക്കാൾ കൂടുതലായി പ്രതിഫലിപ്പിക്കുമെന്നാണ് ഏഷ്യൻ-അമേരിക്കൻ വിഭാഗം കരുതുന്നത്. സർവേയിൽ പങ്കെടുത്തവരിൽ പകുതിയോളം പേരും ഈ അഭിപ്രായം പങ്കുവച്ചപ്പോൾ പത്തിലൊന്നാണ് ട്രംപിനെ ഇക്കാര്യത്തിൽ അനുകൂലിച്ചത്.
Source link