ദേശീയ ബാങ്കിംഗ് സെമിനാര്‍ സംഘടിപ്പിച്ചു
കൊച്ചി: സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരളയുടെ (എസ്എഫ്ബിസികെ) ആഭിമുഖ്യത്തില്‍ ദേശീയ ബാങ്കിംഗ് സെമിനാര്‍ സംഘടിപ്പിച്ചു. കളമശേരി എസ്സിഎംഎസ് സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റില്‍ നടന്ന ചടങ്ങില്‍ എസ്എഫ്ബിസികെ പ്രസിഡന്റ് പി.വി. ജോയ് അധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി.ആര്. ശേഷാദ്രി മുഖ്യപ്രഭാഷണം നടത്തി. ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായിരുന്ന ശ്യാം ശ്രീനിവാസന് ബാങ്കിംഗ് രംഗത്തെ നൂതന മാറ്റങ്ങളെക്കുറിച്ചും ഡിജിറ്റലൈസേഷനെക്കുറിച്ചും എസ്സിഎംഎസ് മാനേജ്മെന്റ് സ്റ്റഡീസിലെ വിദ്യാര്‍ഥികളുമായി സംവദിച്ചു.
സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഏബ്രഹാം തരിയന്‍ ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു. എസ്സിഎംഎസ് ഡയറക്ടര്‍ പ്രതീക് നായര്‍, എസ്എഫ്ബിസികെ മുഖ്യരക്ഷാധികാരി കെ.യു.ബാലകൃഷ്ണന്, ഫെഡറല്‍ ബാങ്ക് എറണാകുളം സോണല്‍ മേധാവി രഞ്ജി അലക്സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ജോയിന്റ് ജനറല്‍ മാനേജര്‍ ബൈജു കരണ്‍, എസ്സിഎംഎസ് ഗ്രൂപ്പ് വൈസ് ചെയര്മാന് പ്രഫ. പ്രമോദ് പി. തേവന്നൂര്‍, പ്രിന്‍സിപ്പല്‍ ഡോ. ശശികുമാര്‍, എസ്എഫ്ബിസികെ ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, എക്സിക്യൂട്ടീവ് പ്രസിഡന്റ് സി.പി.മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.

Source link