KERALAMLATEST NEWS

‘സിദ്ദിഖിന്റെ ലൈംഗികശേഷി പരിശോധിക്കണം, പ്രഥമദൃഷ്ട്യാ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞു’

കൊച്ചി: നടിയുടെ പീഡനപരാതിയുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹെെെക്കോടതി നടത്തിയത് രൂക്ഷവിമ‌‌ർശനം. നടിയുടെ പരാതി ഗൗരവമുള്ളതാണെന്നും സിദ്ദിഖ് കുറ്റം ചെയ്തിട്ടുണ്ടെന്നാണ് പ്രഥമദൃഷ്‌ട്യാ തെളിയുന്നതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സി എസ് ഡയസ് അദ്ധ്യക്ഷനായ ബെഞ്ചാണ് മൂൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും മറ്റ് പലർക്കെതിരെയും ആരോപണങ്ങൾ ഉന്നയിക്കുന്ന ആളാണെന്നും സിദ്ദിഖിന്റെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങളെ കടുത്ത ഭാഷയിലാണ് കോടതി വിമർശിച്ചത്.

ലെെംഗികാതിക്രമത്തിന് ഇരയായെന്ന കാരണത്താൽ പരാതിക്കാരിക്ക് വിശ്വാസ്യത ഇല്ലെന്ന വാദം അനാവശ്യമാണെന്ന് കോടതി പറഞ്ഞു. പരാതിക്കാരിയുടെ അതിജീവനമാണ് പരിഗണിക്കേണ്ടത്. പരാതി നൽകിയ നടിയെ നിരന്തരം ആക്രമിക്കുന്ന സമീപനമാണ് സിദ്ദിഖിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇത് പരാതിക്കാരിയെ നിശബ്ദയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.

ഹർജിക്കാരൻ വലിയ സ്വാധീനമുള്ള വ്യക്തിയാണെന്ന കാരണത്താൽ ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്നും സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാമെന്നുമുള്ള പ്രോസികൃൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സിദ്ദിഖിന്റെ ലെെംഗികശേഷി പരിശോധിക്കേണ്ടതുണ്ട്. ഇതിന് കസ്റ്റഡിയിൽ എടുക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

നടന് എതിരെ മാത്രമല്ല സംസ്ഥാന സർക്കാരിനെതിരെയും ഹെെക്കോടതി രൂക്ഷവിമ‌‌ർശനം നടത്തി. 2019ൽ ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടും അഞ്ചുവർഷം സർക്കാർ മൗനം പാലിച്ചെന്നും പൂഴ്ത്തിവച്ചുവെന്നും കോടതി ഇടപെട്ടതോടെയാണ് റിപ്പോർട്ട് പുറത്തുവന്നതെന്നും കോടതി പറഞ്ഞു.


Source link

Related Articles

Back to top button