‘സ്വന്തം പണത്തിന് നീ എവിടേലും ട്രിപ്പ് പോയിട്ടുണ്ടോ’, ദിയയ്ക്കും അശ്വിനും പരിഹാസം, പിന്നാലെ ചുട്ടമറുപടി
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ കല്യാണം അടുത്തിടെയാണ് നടന്നത്. ഭർത്താവായ അശ്വിൻ ഗണേഷിനൊപ്പം ബാലിയിൽ ഹണിമൂൺ ആഘോഷിക്കുന്ന ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാണ്. ബാലിയിലെ ബീച്ചിൽ നടത്തിയ ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു.
ഇപ്പോഴിതാ തന്റെ വീഡിയോയ്ക്ക് മോശം കമന്റ് ഇട്ട ഒരാൾക്ക് നല്ല ചുട്ടമറുപടി നൽകിയിരിക്കുകയാണ് ദിയ കൃഷ്ണ. ‘കൊളാബ്രേഷൻ അല്ലാതെ സ്വന്തം പണത്തിന് നീ എവിടേലും ട്രിപ്പ് പോയിട്ടുണ്ടോ’? എന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ‘കൊളാബ്രേഷൻ കിട്ടുന്നത് വരെ എത്താൻ കുറച്ച് കഷ്ടപ്പെടണം. ഇങ്ങനെയുള്ള മോശം കമന്റ് ഇടുന്നതിന് പകരം അടുത്ത ജന്മത്തിലേക്കിലും നിങ്ങളുടെ ജീവിതം കുറച്ച് ഉപയോഗപ്രദമാക്കാൻ ശ്രമിക്കു’,- എന്നാണ് ദിയ മറുപടി നൽകിയിരിക്കുന്നത്. പിന്നാലെ ദിയയെ പിന്തുണച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുമുണ്ട്.
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ തന്റെ സുഹൃത്ത് കൂടിയായ അശ്വിനുമായുള്ള ദിയയുടെ വിവാഹം സെപ്തംബർ അഞ്ചിനായിരുന്നു. ഇരുവരുടെയും ബാലി യാത്രയിൽ ദിയയുടെ കുടുംബവും ഉണ്ടായിരുന്നു. ഇതിനെയും വിമർശിച്ച് നിരവധി പേർ രംഗത്തിത്തിയിരുന്നു. കുടുംബത്തിനൊപ്പം ‘മിഥുനം സ്റ്റൈൽ ഹണിമൂൺ” എന്നാണ് യാത്രയെക്കുറിച്ച് പലരും കമന്റ് ചെയ്തത്. ബാലിയിൽ നിന്ന് നിരവധി ചിത്രങ്ങൾ കൃഷ്ണകുമാറും കുടുംബവും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ബുദു, നുസ പെനിഡ എന്നീ സ്ഥലങ്ങളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് അഹാനയും ഇഷാനിയും ദിയയും പങ്കുവച്ചത്.
Source link