ടിക്കറ്റ് എടുത്തിട്ടാണോ യാത്ര? മുംബയിലേക്കുള്ള ഗരീബ് രഥിൽ ഒളിച്ചിരുന്ന് പാമ്പ്, പിന്നാലെ സംഭവിച്ചത്
മുംബയ്: ഓടുന്ന ട്രെയിനിലെ ബെർത്തിൽ പാമ്പിനെ കണ്ടെത്തി. മദ്ധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് മുംബയിലേക്ക് പോകുകയായിരുന്ന ഗരീബ് രഥ് എക്സ്പ്രസിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ട്രെയിനിന്റെ ജി 17നമ്പർ കോച്ചിലെ ബെർത്ത് 23ലാണ് പാമ്പിനെ കണ്ടത്. പ്രചരിച്ച വീഡിയോയിൽ പാമ്പ് മുകളിലത്തെ ബെർത്തിന്റെ കെെപിടിയിൽ ചുറ്റിക്കിടക്കുന്നതും എസി വെന്റിലേറ്ററിലേക്ക് പോകാൻ ശ്രമിക്കുന്നതും കാണാം.
ചുറ്റും നിരവധി പേർ നിൽക്കുന്നുമുണ്ട്. അതിൽ ചിലരാണ് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ചില യാത്രക്കാർ പേടിച്ച് അടുത്ത കോച്ചിലേക്ക് മാറിപോയി. പിന്നാലെയാണ് വിവരം റെയിൽവേ ഉദ്യോഗസ്ഥരെ അറിയിച്ചത്. ട്രെയിൻ കസറ റെയിൽവേ സ്റ്റേഷനിൽ നിർത്തിയ ശേഷം പാമ്പിനെ പുറെത്തെടുത്തു. മറ്റ് അപകടങ്ങളൊന്നും ഉണ്ടായില്ലെന്നാണ് വിവരം.
‘ട്രെയിനിൽ പാമ്പ്, ഈ ധനികൻ എങ്ങനെയാണ് പാവപ്പെട്ടവരുടെ ട്രെയിനിൽ വന്നത്?’ എന്ന അടിക്കുറിപ്പോടെ സംഭവത്തിന്റെ വീഡിയോ ഒരാൾ എക്സ് പേജിൽ പങ്കുവച്ചിട്ടുണ്ട്. വീഡിയോയ്ക്ക് നിരവധി കമന്റും ലെെക്കും ലഭിക്കുന്നുണ്ട്. സംഭവത്തിന്റെ സത്യാവസ്ഥ അറിയാൻ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് വെസ്റ്റ് സെൻട്രൽ റെയിൽവേ ചീഫ് പബ്ലീക് റിലേഷൻസ് ഓഫീസർ ഹർഷിത് ശ്രീവാസ്തവ അറിയിച്ചു.
Snake On A Train! “Gareeb rath mein ameer kahan se aa gaya ye?” (How has this rich one come to Gareeb Rath (name of train). The sense of humour of Indians is legendary🤣. Jokes apart, a snake found in Jabalpur-Mumbai Garib Rath Express. #snake #snakeVideo pic.twitter.com/xLP9T2A3cD
— Abhishek Yadav (@geopolimics) September 22, 2024
അതേസമയം, യുഎസിൽ അണ്ണാൻ കാരണം ട്രെയിൻ റദ്ദാക്കി. ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പോകുന്ന ട്രെയിനാണ് റദ്ദാക്കിയത്. രണ്ട് അണ്ണാൻ കുഞ്ഞുകൾ ട്രെയിനിനുള്ളിൽ പ്രവേശിക്കുകയും ഒരെണ്ണം പുറത്തിറങ്ങാതെ ട്രെയിനിൽ തന്നെ നിൽക്കുകയും ചെയ്തതിനാൽ യാത്രക്കാരെ മറ്റൊരും ട്രെയിനിലേക്ക് മാറ്റുകയായിരുന്നു. ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേ സർവീസിലാണ് തടസം നേരിട്ടത്. ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്.
Source link