WORLD

ലങ്കയിൽ ദിസനായകെ യുഗം


കൊ​​​​​ളം​​​​​ബോ: മാ​​​​ർ​​​​ക്സി​​​​സ്റ്റ് നേ​​​​താ​​​​വ് അ​​​​നു​​​​ര കു​​​​മാ​​​​ർ ദി​​​​സ​​​​നാ​​​​യ​​​​കെ ശ്രീ​​​​ല​​​​ങ്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്ത് അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റു. ശ്രീ​​​​ല​​​​ങ്ക​​​​യു​​​​ടെ ഒ​​​​ന്പ​​​​താ​​​​മ​​​​ത്തെ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യ ദി​​​​സ​​​​നാ​​​​യ​​​​കെ (56) ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ജ​​​​യ​​​​ന്ത ജ​​​​യ​​​​സൂ​​​​ര്യ​​​​ക്കു മു​​​​ന്പാ​​​​കെ​​​​യാ​​​​ണ് സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്ത​​​​ത്. ശ്രീ​​​​ല​​​​ങ്ക​​​​യു​​​​ടെ ന​​​​വോ​​​​ത്ഥാ​​​​ന​​​​ത്തി​​​​നാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മെ​​​​ന്ന് സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ​​​​യ്ക്കു​​​​ശേ​​​​ഷം രാ​​​​ഷ്‌​​​​ട്ര​​​​ത്തെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്ത് ദി​​​​സ​​​​നാ​​​​യ​​​​കെ പ​​​​റ​​​​ഞ്ഞു. “ഞാ​​​​ൻ ഒ​​​​രു മ​​​​ജീ​​​​ഷന​​​​ല്ല. ഈ ​​​​രാ​​​​ജ്യ​​​​ത്തു ജ​​​​നി​​​​ച്ച ഒ​​​​രു സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര​​​​നാ​​​​ണ്. എ​​​​നി​​​​ക്ക് ക​​​​ഴി​​​​വു​​​​ക​​​​ളും പോ​​​​രാ​​​​യ്മ​​​​ക​​​​ളു​​​​മു​​​​ണ്ട്. ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ക​​​​ഴി​​​​വു​​​​ക​​​​ൾ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ഉ​​​​ന്ന​​​​തി​​​​ക്കാ​​​​യി പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യെ​​​​ന്ന​​​​താ​​​​ണ് എ​​​​ന്‍റെ ആ​​​​ദ്യ ദൗ​​​​ത്യം. ശ്രീ​​​​ല​​​​ങ്ക​​​​യു​​​​ടെ ഉ​​​​ന്ന​​​​മ​​​​ന​​​​ത്തി​​​​ന് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ഹ​​​​ക​​​​ര​​​​ണം ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്’’. -ദി​​​​സ​​​​നാ​​​​യ​​​​കെ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. അ​​​​ഭി​​​​ന​​​​ന്ദ​​​​ന സ​​​​ന്ദേ​​​​ശ​​​​മ​​​​യ​​​​ച്ച പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​ക്ക് ദി​​​​സ​​​​നാ​​​​യ​​​​കെ ന​​​​ന്ദി അ​​​​റി​​​​യി​​​​ച്ചു. സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യ്ക്കു​​​ശേ​​​ഷം ദി​​​സ​​​നാ​​​യ​​​കെ ബു​​​ദ്ധ​​​സ​​​ന്യാ​​​സി​​​യു​​​ടെ അ​​​നു​​​ഗ്ര​​​ഹം തേ​​​ടി. ശ്രീ​​​​ല​​​​ങ്ക​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഒ​​​​രു സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക്കും 50 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ട് ല​​​​ഭി​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ടാ​​​​യ​​​​ത്.

തു​​​​ട​​​​ർ​​​​ന്ന് ര​​​​ണ്ടാം മു​​​​ൻ​​​​ഗ​​​​ണ​​​​നാ വോ​​​​ട്ടു​​​​ക​​​​ളെ​​​​ണ്ണി​​​​യാ​​​​ണ് വി​​​​ജ​​​​യി​​​​യെ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. ജ​​​​ന​​​​ക വി​​​​മു​​​​ക്തി പെ​​​​ര​​​​മു​​​​ന​​​​യു​​​​ടെ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​സ​​​​ഖ്യ​​​​മാ​​​​യ നാ​​​​ഷ​​​​ണ​​​​ൽ പീ​​​​പ്പി​​​​ൾ​​​​സ് പ​​​​വ​​​​ർ (​​​​എ​​​​ൻ​​​​പി​​​​പി) സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യ ദി​​​​സ​​​​നാ​​​​യ​​​​കെ എ​​​​സ്ജെ​​​​ബി​​ സ്ഥാ​​നാ​​ർ​​ഥി സ​​​​ജി​​​​ത് പ്രേ​​​​മ​​​​ദാ​​​​സ​​​​യെ​​​​യാ​​​​ണ് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. പാ​​ർ​​ല​​മെ​​ന്‍റ് ര​​ണ്ടു ദി​​വ​​സ​​ത്തി​​ന​​കം പി​​രി​​ച്ചു​​വി​​ടു​​മെ​​ന്ന് ഇ​​ന്ന​​ലെ പ്ര​​സി​​ഡ​​ന്‍റ് അ​​നു​​ര കു​​മാ​​ര ദി​​സ​​നാ​​യ​​കെ പ​​റ​​ഞ്ഞു. ന​​വം​​ബ​​റി​​ൽ പാ​​ർ​​ല​​മെ​​ന്‍റ​​റി തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കും. പാ​​ർ​​ല​​മെ​​ന്‍റ് പി​​രി​​ച്ചു​​വി​​ട്ട് 52 മു​​ത​​ൽ 66 ദി​​വ​​സ​​ത്തി​​ന​​കം തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്തു​​മെ​​ന്ന് ഉ​​ന്ന​​ത തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ ശ്രീ ​​ര​​ത്നാ​​യ​​കെ പ​​റ​​ഞ്ഞു. ഗു​​ണ​​വ​​ർ​​ധ​​ന രാ​​ജി​​വ​​ച്ചു അ​​നു​​ര കു​​മാ​​ര ദി​​സ​​നാ​​യ​​കെ പ്ര​​സി​​ഡ​​ന്‍റാ​​യി അ​​ധി​​കാ​​ര​​മേ​​ൽ​​ക്കു​​ന്ന​​തി​​നു മു​​ന്പ് പ്ര​​ധാ​​ന​​മ​​ന്ത്രി ദി​​നേ​​ശ് ഗു​​ണ​​വ​​ർ​​ധ​​ന രാ​​ജി​​വ​​ച്ചു. അ​​ധി​​കാ​​ര​​മാ​​റ്റ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് രാ​​ജി. 2022 ജൂ​​ലൈ മു​​ത​​ൽ ഗു​​ണ​​വ​​ർ​​ധ​​ന പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​ണ്.


Source link

Related Articles

Back to top button