സ്വർണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പവന് 55,840 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6,980 രൂപയും പവന് 55,840 രൂപയുമായി. കഴിഞ്ഞ 21ന് രേഖപ്പെടുത്തിയ ബോര്‍ഡ് റേറ്റായ ഗ്രാമിന് 6,960, പവന് 55,680 എന്ന റിക്കാര്‍ഡ് വിലയാണ് ഇന്നലെ ഭേദിക്കപ്പെട്ടത്. രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റില്‍, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതിനാല്‍ സ്വര്‍ണം എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് വീണ്ടും കുറയ്ക്കുമെന്ന പ്രതീക്ഷയും സ്വര്‍ണവിലയെ സ്വാധീനിക്കുന്നു. ശക്തിപ്പെടുന്ന യുഎസ് ഡോളര്‍ സ്വര്‍ണത്തിന്റെ വിലവര്‍ധന ഒരുപക്ഷേ പരിമിതപ്പെടുത്തിയേക്കാം.
സ്വര്‍ണവിലയിലെ കുതിച്ചുചാട്ടം ചൈന, ഇന്ത്യ പോലുള്ള പ്രധാന വിപണികളിലെ ഡിമാന്‍ഡ് കുറച്ചിട്ടുണ്ട്. എങ്കിലും ഇപ്പോഴും സ്വര്‍ണവില മേല്പ്പോട്ടുതന്നെയെന്ന ട്രെന്‍ഡ് തുടരുകയാണ്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2700 ഡോളർ കുതിക്കാനുള്ള സൂചനകളും വരുന്നുണ്ടെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.

Source link