വളരെ വേഗം മികച്ച റിട്ടേൺ; ഐപിഒകൾക്ക് ‘ചാകരക്കാലം’; പരീക്ഷണം വേണ്ട, പഠിച്ചിട്ട് മതി; വിപണിയിലേക്ക് ഒരു ‘വമ്പന്‍’ കൂടി
ഇന്ത്യൻ വിപണിയിൽ ഐപിഒകൾക്ക് ചാകരക്കാലം – IPO | IPO Investment | IPO Kerala | IPO India | Manorama Online Premium
ഇന്ത്യൻ വിപണിയിൽ ഐപിഒകൾക്ക് ചാകരക്കാലം – IPO | IPO Investment | IPO Kerala | IPO India | Manorama Online Premium
വളരെ വേഗം മികച്ച റിട്ടേൺ; ഐപിഒകൾക്ക് ‘ചാകരക്കാലം’; പരീക്ഷണം വേണ്ട, പഠിച്ചിട്ട് മതി; വിപണിയിലേക്ക് ഒരു ‘വമ്പന്‍’ കൂടി
പിങ്കി ബേബി
Published: September 23 , 2024 11:32 AM IST
4 minute Read
ഓഹരിയിലെ ദീർഘകാല നിക്ഷേപകർപോലും ഐപിഒകളിലേക്ക് സ്ഥിരമായി നിക്ഷേപിക്കാനെത്തുന്നതിന്റെ കാരണമെന്താണ്?
പെട്ടെന്നുള്ള ലാഭം മാത്രം മുന്നിൽക്കണ്ടാണ് മലയാളികൾ ഉൾപ്പെടെ ഭൂരിപക്ഷം നിക്ഷേപകരും ഐപിഒയിലേക്ക് ഇറങ്ങുന്നത്. എന്നാൽ അവിടെ കൈപൊള്ളുന്ന അനുഭവങ്ങളുമുണ്ടാകുമോ?
ഏതെല്ലാമാണ് വരനിരിക്കുന്ന വമ്പൻ ഐപിഒകൾ? ലാഭമെടുക്കാൻ, ഇവയിലെ നിക്ഷേപത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം?
(Representative image by: ishutterstock/Nisha Dutta)
ബജാജ് ഗ്രൂപ്പിൽ നിന്നുള്ള ഏറ്റവും പുതിയ ഓഹരിയായ ബജാജ് ഹൗസിങ് ഫിനാൻസിന് നിക്ഷേപകർ നൽകിയത് വമ്പൻ സ്വീകരണമായിരുന്നു. ബജാജ് കുടുംബത്തിൽനിന്നു വരുന്ന ഇളമുറക്കാരനെ സ്വീകരിക്കാൻ നിക്ഷേപകർ നേരത്തേ തന്നെ ഒരുക്കം തുടങ്ങിയിരുന്നു. ഐപിഒ (പ്രാരംഭ വിൽപന) ഓപൺ ആയപ്പോൾ മുതൽ നിക്ഷേപകർ മത്സരിച്ച് അപേക്ഷ നൽകി. 6560 കോടി രൂപയുടെ ഐപിഒയ്ക്ക് 64 മടങ്ങ് നിക്ഷേപകരെയാണ് കമ്പനിക്കു ലഭിച്ചത്. ഈ വർഷം ഇതുവരെ നടന്ന ഏറ്റവും വലിയ പ്രാരംഭ വിൽപനയായിരുന്നു ബജാജ് ഫിനാൻസിന്റേത്. നിക്ഷേപകരിൽ ഒട്ടേറെ മലയാളികളുമുണ്ടായിരുന്നു.
‘ഓഹരിയിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപമുണ്ട്… എന്നാൽ ‘ഐപിഒ ഈസ് നോട്ട് മൈ കപ്പ് ഓഫ് ടീ’ എന്നു പറഞ്ഞു മാറി നിന്നിരുന്ന മലയാളി നിക്ഷേപകരുടെ, മാറുന്ന നിക്ഷേപ രീതിയുടെ കൂടി പ്രതിഫലനമായിരുന്നു ബജാജ് ഹൗസിങ് ഫിനാൻസിന്റെ ഐപിഒ. ഗുജറാത്തിലും മഹാരാഷ്ട്രയിലെയുമെല്ലാം നിക്ഷേപകർ സകുടുംബം പങ്കെടുത്തിരുന്ന ഐപിഒ മാമാങ്കം ഇപ്പോൾ മലയാളികളുടേതു കൂടിയാകുന്നു. നിക്ഷേപകരുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ഐപിഒ സംബന്ധിച്ച ചർച്ചകൾ കൂടുതൽ സജീവമാകുന്നു.
mo-business-bse mo-business-initialpublicoffering mo-news-common-mm-premium pinky-baby 7h6ohlkpktioo318buoe816p78 2a5ugvpicb43jl5o3pk9s36b5m-list mo-premium-news-premium 55e361ik0domnd8v4brus0sm25-list sampadyam-sensex-today-in-malayalam mo-auto-tatagroup mo-food-swiggy mo-business-bajajfinance mo-premium-sampadyampremium
Source link