CINEMA

പമ്പ വഴി കാടിന്റെ ശബ്ദലോകം തേടി ഒരു യാത്ര


‘‘ഗംഗയാറ് പിറക്കുന്നു ഹിമവൻമലയിൽ..
പമ്പയാറ് പിറക്കുന്നു ശബരിമലയിൽ…

പൊൻമല നമ്മുടെ പുണ്യമല..
പമ്പാ നമ്മുടെ പുണ്യ,നദി..’’

ചെറുപ്പം മുതൽ കേൾക്കുന്ന അയ്യപ്പ ഭക്തി ഗാനം.ശബരിമലയിലേക്ക് പോകുന്ന ഓരോ തീർത്ഥാടകനും ഒരിക്കലെങ്കിലും ഈ പാട്ട് കേൾക്കാതെ അയ്യനെ കാണാൻ മല കയറാരില്ല…

ഗാനഗന്ധർവന്റെ സ്വരമാധുരിയിൽ,ഏതൊരു വ്യക്തിയും ലയിച്ചിരുന്നു പോകുന്ന ഗാനം..പുനലൂര്‍ വഴി ശബരിമലക്ക് പോകുന്ന വാഹനങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന പാട്ട് കേട്ട നാൾ മുതൽ പമ്പ കാണണം എന്നാഗ്രഹിച്ചിരുന്നു.. ഇന്നാണ് അത് സാധിച്ചത്…മുമ്പ് ഒരു സുഹൃത്തിനൊപ്പം കണിമല വരെ പോയിരുന്നു..പമ്പയിൽ ഇതാദ്യം…അതിനൊരു കാരണമുണ്ട്..

ബെൻസി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമിച്ച്, ഞാൻ സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്ററെ തുടക്കം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ മുമ്പൈയിലും ചെന്നയിലുമായി നടക്കുകയാണ്. രാജാകൃഷ്ണനൊണ് ഓഡിയോഗ്രാഫർ..പ്രശസ്ത സംഗീത സംവിധായകൻ എം.ജി. രാധാക്ഷ്ണൻ ചേട്ടന്റെ മകൻ. മലയാളത്തിന് പുറമേ, ഹിന്ദി ഉൾപ്പടെയുളള മറ്റ് ഭാഷകളിലും സ്വന്തമായി വ്യക്തി മുദ്രപതിപ്പിച്ച അനുഗ്രഹീത കലാകാരൻ..എനിക്കവൻ,സഹോദരതുല്ല്യൻ.. മലയാളത്തിലേക്ക് പുതിയതായി ഞങ്ങൾ അവതരിപ്പിക്കുന്ന ബിനോയ് ബെന്നിയാണ് സൗണ്ട് ഡിസൈനർ.
‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന നമ്മുടെ സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു രംഗം നടക്കുന്നത് കാടിന്റെ പശ്ചാത്തലത്തിലാണ് അത് കൊണ്ട് തന്നെ ലൈവ് സൗണ്ട് ഉപയോഗിച്ചാൽ നന്നാകുമെന്ന് എന്റെ അസിസ്റ്റന്റ് ഡയറക്ടർ ജുബിൻ ജേക്കബ് പറഞ്ഞപ്പോൾ,രണ്ടാമതൊന്നാലോചിച്ചില്ല. ജുബിന് കാട് കേറി നല്ല പരിചയവുമുണ്ട്..ആദ്യം ഞങ്ങൾ,ഇടുക്കി ജില്ലയിലെ ശാന്തൻ പാറയിലേക്ക് വിട്ടു..ജുബിന്റെ സുഹൃത്തും വക്കീൽ ബ്രോ എന്നറിയപ്പെടുന്ന ആഷിഷ് വർഗീസിനൊപ്പം അദ്ദേഹത്തിന്റെ ജീപ്പിൽ കാട്, കയറി…നിലാവുളള രാത്രിയിൽ കാടിന്റെ വന്യതയിൽ ഒട്ടും പരിചിതമല്ലാത്ത ശബ്ദങ്ങൾ ജുബിൻ റെക്കോർഡ് ചെയ്തു…അതൊരു അനുഭവമായിരുന്നു…ആനയുടെ ചൂര് മണത്തപ്പോൾ ഞങ്ങൾ മലയിറങ്ങി…

പിന്നെ യാത്ര മണിയാറിനപ്പുറം പേക്കാവ് കാട്ടിലേക്കായി…പോകുന്ന വഴി പമ്പ കാണണമെന്ന എന്റെ ചിരകാലഭിലാഷം നടപ്പിലാക്കാൻ തീരുമാനിച്ചു…നേരെ പമ്പയിലേക്ക്…
ഗണപതി അമ്പലത്തിന്റെ അടുത്ത്, അയ്യപ്പന്മാർ സ്നാനം ചെയ്യുന്ന ത്രിവേണി സ്നാന ഘട്ടത്തിലിറങ്ങി മുഖം കഴുകി…ആ പടവുകളിൽ കുറച്ച് നേരമിരുന്നു…പമ്പയാറിന്റെ, കുളിർമ ആസ്വദിച്ചു…പമ്പയോടു വിട ചൊല്ലി നേരെ പേക്കാവിലേക്ക്..നേരിയ ചാറ്റൽ മഴയിൽ കാടിന്റെ ശബ്ദലോകത്ത് ഇതു വരെ കേൾക്കാത്ത സ്വരങ്ങളും ശബ്ദങ്ങളും ഞങ്ങളുടെ റിക്കോർഡറിൽ പതിപ്പിച്ചു…പ്രകൃതിയുടെ അനുർവചനീയമായ സൗന്ദര്യം ആസ്വദിച്ചു….സിനിമ എന്നും ഒരു ലഹരിയാണ്…സിനിമയിലൂടെ സഞ്ചരിച്ച്…പുതു ലോകം കാണാൻ കൂടുതൽ,അവസരങ്ങളുണ്ടാകട്ടെ,എന്ന പ്രാർഥനയോടെ…


Source link

Related Articles

Back to top button