ലങ്കയിലെ ചെങ്കനല്‍; അദാനിക്കനുവദിച്ച പദ്ധതി റദ്ദാക്കുമെന്നതടക്കമുള്ള വാഗ്ദാനങ്ങള്‍, കരകയറ്റുമോ ?
കൊളംബോ: ശ്രീലങ്ക സാമ്പത്തികപ്രതിസന്ധിയിലായ നാളുകളില്‍ ഉയര്‍ന്നുകേട്ട പേരുകളിലൊന്നായിരുന്നു അനുര കുമാര ദിസനായകെ. അന്ന് രാഷ്ട്രീയപ്പാര്‍ട്ടികളെ അടുപ്പിക്കാതെ തെരുവിലിറങ്ങിയ ചെറുപ്പക്കാര്‍ക്ക് പക്ഷേ, ദിസനായകെയോട് അത്ര അകല്‍ച്ചയുണ്ടായിരുന്നില്ല. 1970-തുകളും ’80-തുകളിലും ശ്രീലങ്കയില്‍ ചോരക്കഥയെഴുതിയ ജനത വിമുക്തി പെരുമുനയുടെ (ജെ.വി.പി.) ചരിത്രവും അവരെ ബാധിച്ചില്ല. ജെ.വി.പി.യുടെ സായുധകലാപങ്ങളില്‍ 80,000-ത്തിലേറെപ്പേര്‍ മരിച്ചെന്നാണ് കണക്ക്. സാമ്പത്തികദുരിതത്തിന് പരിഹാരം ഇടതുപക്ഷമെന്ന ശ്രീലങ്കന്‍ ജനതയുടെ തീരുമാനത്തിന്റെ ഫലമാണ് ‘എ.കെ.ഡി.’ എന്നു വിളിപ്പേരുള്ള അനുര കുമാര ദിസനായകെയുടെ വിജയം.കാര്‍ഷികചുറ്റുപാടില്‍നിന്നാണ് ദിസനായകെയുടെ വരവ്. ജെ.വി.പി. ബന്ധത്തിന്റെപേരില്‍ സ്വന്തം വീടു കത്തിയെരുന്നതു കാണേണ്ടിവന്ന ചെറുപ്പക്കാരന്‍. സായുധകലാപത്തിന്റെ പേരില്‍ 1988-ല്‍ രണസിംഗെ പ്രേമദാസയുടെ സര്‍ക്കാര്‍ ജെ.വി.പി.യെ അടിച്ചമര്‍ത്തിയപ്പോള്‍ പാര്‍ട്ടിപ്രവര്‍ത്തകനായിരുന്ന ബന്ധുവും മരിച്ചു. ആ പ്രേമദാസയുടെ മകന്‍ സജിത്തിനെയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ദിസനായകെ തോല്‍പ്പിച്ചത്.
Source link