തൃശൂരിലെ കോൺഗ്രസ് തോൽവി: റിപ്പോർട്ട് എവിടെയെന്ന് റിയാസ്
കോഴിക്കോട്: തൃശൂരിലെ വോട്ടു ചോർച്ച അന്വേഷിക്കാൻ കെ.പി.സി.സി നിയോഗിച്ച കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാത്തത് എന്തു കൊണ്ടാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കെ.പി.സി.സി പ്രസിഡന്റ് റിപ്പോർട്ട് പൂഴ്ത്തിവയ്ക്കുകയാണോയെന്ന സംശയം ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകരെ വഞ്ചിച്ച നേതാക്കൻമാർ ആരൊക്കെയെന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
2019ൽ ലഭിച്ചതിനേക്കാൾ 80, 000 ത്തോളം വോട്ടുകളാണ് കോൺ!*!ഗ്രസ് സ്ഥാനാർത്ഥിക്ക് കുറഞ്ഞത്. തൃശൂരിൽ ബി.ജെ.പിക്ക് വോട്ട് മറിച്ചു നൽകിയതിന്റെ പേരിലായിരുന്നു ഡി.സി.സി ഓഫീസിലെ കൂട്ടയടി. വിഷയം അന്വേഷിക്കാനായി കെ.സി ജോസഫ്, ടി സിദ്ദിഖ്, ചന്ദ്രശേഖരൻ എന്നിവരെയാണ് നിയമിച്ചത്. കമ്മിഷൻ സമർപ്പിച്ചെന്ന് പറയുന്ന റിപ്പോർട്ട് ഇതുവരെ പുറംലോകം കണ്ടിട്ടില്ല. പൂരം കുളമാക്കിയത് സംബന്ധിച്ച എ.ഡി.ജി.പിയുടെ റിപ്പോർട്ടിനെക്കുറിച്ച് അറിയില്ലെന്നും റിയാസ് പറഞ്ഞു.
Source link