KERALAMLATEST NEWS

കുതിരയുടെ ട്രെയ്‌നറായ ഡ്രൈവര്‍ക്കൊപ്പം 18ാം വയസ്സില്‍ ഒളിച്ചോടി, ശ്രീക്കുട്ടിയുടെ മടക്കം കൈക്കുഞ്ഞുമായി, പ്രതികള്‍ റിമാന്‍ഡില്‍

നെയ്യാറ്റിന്‍കര : 18-ാം വയസില്‍ ഒളിച്ചോട്ടം. മടങ്ങിയെത്തിയത് കൈകുഞ്ഞുമായി. എം.ബി.ബി.എസ് പഠിച്ചെങ്കിലും ലഹരിക്ക് അടിമ. വഴിവിട്ട ബന്ധങ്ങളും താളംതെറ്റിയ കുടുംബ പശ്ചാത്തലവും അതിന് കൂട്ടായി. പ്രദേശവാസികള്‍ അത് സാക്ഷ്യപ്പെടുത്തുന്നു. നെയ്യാറ്റിന്‍കര തൊഴുക്കലിലെ ശ്രീക്കുട്ടിയുടെ വീട് ഇപ്പോള്‍ അമ്മ സുരഭിയുടെ നേതൃത്വത്തില്‍ ദുര്‍മന്ത്രവാദവും തുള്ളലും നടക്കുന്ന കേന്ദ്രമാണ്. നെയ്യാറ്റിന്‍കര വഴുതുര്‍ സ്വദേശിയായ ഷാജിയാണ് ശ്രീകുട്ടിയുടെ അച്ഛന്‍.

ഷാജിയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു ശ്രീകുട്ടിയുടെ അമ്മ. ഷാജിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഷാജിയുടെ ശരവണ മൊബൈല്‍സ് എന്ന സ്ഥാപനത്തിലെ പണവുമായാണ് വീട്ടിലെ കാര്‍ ഡ്രൈവറും കുതിരയുടെ ട്രെയിനറുമായിരുന്ന യുവാവിനൊപ്പം ശ്രീക്കുട്ടി ഒളിച്ചോടി ചെന്നൈയിലേക്ക് പോയത്. അധികം വൈകാതെ കൈക്കുഞ്ഞുമായി മടങ്ങിയെത്തി. തുടര്‍ന്ന് കോയമ്പത്തൂരില്‍ പോയി എം.ബി.ബി.എസ് പഠിച്ചു. ഉന്നതവിദ്യാഭ്യാസം നേടിയെങ്കിലും മുന്നോട്ടുള്ളത് നേര്‍വഴിയായിരുന്നില്ല.

മുന്‍കാല സൗഹൃദങ്ങളും നല്ലതായിരുന്നില്ല. ഇതിനിടെ വിവാഹം കഴിഞ്ഞെങ്കിലും അതും വേര്‍പിരിഞ്ഞു. ഒരുവര്‍ഷം മുമ്പാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ഡോക്ടറായത്. അവിടെ റെയില്‍വേസ്റ്റേഷനു സമീപം വാടകവീട്ടില്‍ താമസമാക്കി. ആശുപത്രിയില്‍ വച്ച് അജ്മലിനെ പരിചയപ്പെട്ടു. ഇരുവരും മറ്റു സുഹൃത്തുക്കളും ശ്രീക്കുട്ടിയുടെ വാടക വീട്ടില്‍ ഒത്തുകൂടി. മദ്യസത്കാരവും മറ്റു ലഹരിഭോഗങ്ങളും പതിവാക്കി. എം.ഡി.എം.എ ഉള്‍പ്പെടെയുള്ള ലഹരിക്ക് ശ്രീക്കുട്ടി അടിമയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.


Source link

Related Articles

Back to top button