KERALAMLATEST NEWS

വൃദ്ധൻ ജീവനൊടുക്കിയതിന് പിന്നിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ മാനസികപീഡനമെന്ന് പരാതി

ചേർത്തല : ലൈഫ് ഭവന പദ്ധതിയിലുൾപ്പെട്ട കയർ തൊഴിലാളി ജീവനൊടുക്കിയതിന് പിന്നിൽ പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനമെന്ന് പരാതി.

പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 11ാം വാർഡ് മേനാശേരി ചൂപ്രത്ത് സിദ്ധാർത്ഥനാണ് (74) കഴിഞ്ഞ 18ന് വീട് നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിച്ച താത്കാലിക ഷെഡിൽ തൂങ്ങിമരിച്ചത്. സിദ്ധാർത്ഥന്റെ മരണത്തിന് കാരണക്കാരായ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ ജഗദമ്മ പട്ടണക്കാട് പൊലീസിൽ പരാതി നൽകി.

വീട്‌ നി​ർമ്മാണാനുമതിക്കായി പഞ്ചായത്ത് ഓഫീസിലെത്തിയ സിദ്ധാർത്ഥനോടും ഭാര്യയോടും ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും ലൈഫ് ഭവന പദ്ധതി കരാർ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. ഉദ്യോഗസ്ഥർക്കെതി​രായ ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

താൻ വന്ന് നോക്കിയശേഷം മാത്രം വീടിന്റെ നിർമ്മാണം തുടങ്ങിയാൽ മതിയെന്ന് ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചിരുന്നു. ഉണ്ടായിരുന്ന വീടുപൊളിച്ച് ഷീറ്റു മേഞ്ഞ ഷെഡിലായിരുന്നു വൃദ്ധദമ്പതികൾ താമസിച്ചിരുന്നത്. സ്ഥലം വന്നു നോക്കാൻ നിരവധി തവണ ഇവർ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും പല കാരണങ്ങൾ പറഞ്ഞ് മടക്കി അയച്ചു. രണ്ട് പെൺമക്കളുടെ വിവാഹത്തിന് ശേഷം സിദ്ധാർത്ഥനും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ താമസം.

ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ മറ്റു ഗുണഭോക്താക്കളും സമാനപരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിക്കും തദ്ദേശസ്വയംഭരണവകുപ്പു മന്ത്രിക്കും മന്ത്രി പി.പ്രസാദിനും പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പരിശോധന നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ജാസ്മിൻ അറിയിച്ചു.

ബാ​ങ്ക് ​ക്ര​മ​ക്കേ​ട്:​ ​അ​ബ്ദുൾ
സ​ലാ​മി​ന്റെ​ ​മൊ​ഴി​യെ​ടു​ത്ത് ​ഇ.​ഡി

തൃ​ശൂ​ർ​:​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​സ​ഹ​ക​ര​ണ​ബാ​ങ്കി​ലെ​ ​സാ​മ്പ​ത്തി​ക​ ​ക്ര​മ​ക്കേ​ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മു​ൻ​ ​പ്ര​സി​ഡ​ന്റും​ ​കെ.​പി.​സി.​സി​ ​അം​ഗ​വു​മാ​യ​ ​എം.​കെ.​അ​ബ്ദു​ൾ​ ​സ​ലാ​മി​ന്റെ​ ​ക​രു​വ​ന്നൂ​രി​ലെ​ ​വീ​ട്ടി​ലെ​ത്തി​ ​മൊ​ഴി​യെ​ടു​ത്ത് ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ​(​ഇ.​ഡി​).​ ​കൊ​ച്ചി​ ​റീ​ജ​ണ​ൽ​ ​ഓ​ഫീ​സി​ൽ​ ​നി​ന്നെ​ത്തി​യ​ ​ഏ​ഴം​ഗ​ ​സം​ഘ​മാ​ണ് ​അ​ബ്ദു​ൾ​സ​ലാം​ ​പ്ര​സി​ഡ​ന്റാ​യി​രു​ന്ന​ 2013​-2017​ ​കാ​ല​ത്തെ​ ​വാ​യ്പാ​ ​ഇ​ട​പാ​ടു​ക​ളെ​പ്പ​റ്റി​ ​മൂ​ന്നാ​ഴ്ച​ ​മു​മ്പ് ​വി​വ​ര​ങ്ങ​ൾ​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
രാ​വി​ലെ​ ​എ​ട്ട​ര​യോ​ടെ​ ​വീ​ട്ടി​ലെ​ത്തി​യ​ ​സം​ഘം​ ​വൈ​കി​ട്ട് ​മൂ​ന്നോ​ടെ​യാ​ണ് ​തി​രി​കെ​പ്പോ​യ​ത്.​ ​പ്ര​ധാ​ന​മാ​യും​ ​വാ​യ്പാ​ ​വി​വ​ര​ങ്ങ​ളാ​ണ് ​ചോ​ദി​ച്ച​റി​ഞ്ഞ​ത്.​ ​രേ​ഖ​ക​ൾ​ ​ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് ​വി​വ​രം.​ ​അ​ബ്ദു​ൾ​സ​ലാം​ ​പ്ര​സി​ഡ​ന്റാ​യി​രു​ന്ന​ ​കാ​ല​ത്തെ​ ​ചി​ല​ ​മീ​റ്റിം​ഗ് ​മി​നി​ട്‌​സ് ​മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.​ ​പ​രി​ശോ​ധി​ച്ച് ​മൊ​ഴി​യെ​ടു​ത്ത​തി​ന്റെ​ ​സ്റ്റേ​റ്റ്‌​മെ​ന്റ് ​അ​ദ്ദേ​ഹ​ത്തി​ന് ​കൈ​മാ​റി.​ 143.42​കോ​ടി​യു​ടെ​ ​വാ​യ്പാ​ ​കു​ടി​ശ്ശി​ക​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ക്ര​മ​ക്കേ​ട് ​ന​ട​ന്നെ​ന്നാ​ണ് ​ഇ.​ഡി​യു​ടെ​ ​പ്രാ​ഥ​മി​ക​ ​നി​ഗ​മ​നം.​ ​ച​ട്ട​ങ്ങ​ൾ​ ​മ​റി​ക​ട​ന്ന് 46.5​കോ​ടി​ ​വി​വി​ധ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​അ​നു​വ​ദി​ച്ചു.​ ​അ​ബ്ദു​ൾ​ ​സ​ലാ​മും​ ​ബാ​ങ്കു​ദ്യോ​ഗ​സ്ഥ​രും​ ​വാ​യ്‌​പെ​ടു​ത്ത​ ​സ്വ​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​ക്രി​മി​ന​ൽ​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തി​യെ​ന്നും​ ​ആ​ക്ഷേ​പ​മു​ണ്ട്.​ ​വാ​യ്പ​യെ​ടു​ത്ത​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​വ​ക​മാ​റ്റി​ ​ചെ​ല​വ​ഴി​ച്ചെ​ന്നും​ ​ഇ.​ഡി​ ​പ​റ​യു​ന്നു.​ ​പ​ത്ത് ​കോ​ടി​യി​ല​ധി​കം​ ​കു​ടി​ശ്ശി​ക​ ​വ​രു​ത്തി​യ​ ​ഏ​ഴോ​ളം​ ​സ്ഥാ​പ​ന​ങ്ങ​ളു​ണ്ട്.


Source link

Related Articles

Back to top button