വിൻവെളി പ്രോജക്ടുമായി വാക്കറൂ ഫൗണ്ടേഷൻ
കോഴിക്കോട്: വാക്കറൂ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ സിഎസ്ആർ വിഭാഗമായ വാക്കറൂ ഫൗണ്ടേഷൻ ഇ-റോട്ടറി, ഓപ്പണ്‍ സ്പേസ് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ വിൻവെളി പ്രോജക്ട് ലോഞ്ച് ചെയ്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 6 വിദ്യാലയങ്ങളിലാണു പ്രോജക്ട് നടപ്പിലാക്കുന്നത്. ഓപ്പണ്‍ സ്പേസ് ഫൗണ്ടേഷൻ അവതരിപ്പിച്ച നമ്മ ടെലിസ്കോപ്പ് പ്രോജക്ടിന്റെ ഭാഗമാണ് ഈ സംരംഭം. വിദ്യാർഥികൾക്കു ടെലിസ്കോപ്പുകളും വാനനിരീക്ഷണത്തിനായുള്ള അറിവും പ്രായോഗിക പരിശീലനവും നൽകി അവർക്ക് ശൂന്യാകാശ വിസ്മയങ്ങൾ കണ്ടറിയാനും ആസ്വദിക്കുവാനും ഈ പ്രോജക്ടിലൂടെ അവസരം ലഭിക്കും. സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾക്കിടയിൽ എസ്ടിഇഎം (സയൻസ്, ടെക്നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്സ്) വിഷയങ്ങളിൽ വർധിച്ച താത്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യവും ഈ പ്രോജക്ടിനുണ്ട്. 24 മുതൽ 27 വരെ തീയതികളിൽ സംഘടിപ്പിച്ച ഒരു ടെലിസ്കോപ് എക്സിബിഷനൊപ്പം ഈ പ്രോജക്ട് പ്രവർത്തനമാരംഭിക്കും.
ജിജിഎച്ച്എസ്എസ് മലപ്പുറം, ജിവിഎച്ച്എസ്എസ് മീഞ്ചന്ത, ജിഎച്ച്എസ്എസ് കുറ്റിക്കാട്ടൂർ, ജിഎച്ച്എസ് നല്ലളം, ജിയുപിഎസ് കിനാലൂർ എന്നീ ആറ് സർക്കാർ വിദ്യാലയങ്ങളായിരുന്നു എക്സിബിഷന്റെ വേദികൾ. ഈ അവസരത്തിൽ വാക്കറൂ ഇന്റർനാഷണലിന്റെ പ്രതിനിധികൾ സജീവമായി വിദ്യാർഥികൾക്കൊപ്പം പങ്കെടുക്കും. 2024 സെപ്റ്റംബർ മുതൽ 2025 ഫെബ്രുവരി വരെ നടക്കുന്ന ഈ പ്രോജക്ടിൽ നക്ഷത്രനിരീക്ഷണം, ചാന്ദ്രനിരീക്ഷണം, നക്ഷത്രസമൂഹങ്ങളെ പരിചയപ്പെടുന്ന സെഷനുകൾ, വിദഗ്ധരുടെ പ്രഭാഷണങ്ങൾ എന്നിവയും ഉണ്ടായിരിക്കും.

Source link