KERALAMLATEST NEWS

ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന സെലിബ്രിറ്റികളിൽ ഒന്നാം സ്ഥാനത്ത് ഷാരൂഖ്, പട്ടികയിൽ മലയാളികളുടെ സൂപ്പർസ്റ്റാറും

രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന സെലിബ്രിറ്റി ആരാണ്? ഫോർച്യൂൺ ഇന്ത്യ പുറത്തുവിട്ട പട്ടിക പ്രകാരം ഷാരൂഖ് ഖാനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ തവണ 92 കോടി രൂപയാണ് അദ്ദേഹം നികുതിയായി അടച്ചത്. ബോളിവുഡിനെ കൂടാതെ സ്‌പോർട്സ്, സൗത്ത് ഇന്ത്യ സിനിമാ താരങ്ങളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

തമിഴ് സൂപ്പർസ്റ്റാർ ദളപതി വിജയ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. അദ്ദേഹം 80 കോടി രൂപയാണ് കഴിഞ്ഞ തവണ നികുതിയായി അടച്ചത്. സൽമാൻ ഖാനാണ് മൂന്നാം സ്ഥാനത്ത്. 75 കോടിയാണ് അദ്ദേഹം നികുതി അടച്ചത്.

നാലാം സ്ഥാനത്തുള്ള അമിതാബ് ബച്ചൻ 71 കോടിയാണ് നികുതി അടച്ചത്. അദ്ദേഹത്തിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായ ‘കൽക്കി’അടുത്തിടെയാണ് പുറത്തിറങ്ങിയത്. 66 കോടി നികുതിയടച്ച ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയാണ് അഞ്ചാം സ്ഥാനത്ത്.

എം എസ് ധോണി 38 കോടിയും, സച്ചിൻ തെണ്ടുൽക്കർ 28 കോടിയുമാണ് നികുതിയടച്ചത്. പട്ടികയിൽ മലയാളികളുടെ പ്രിയതാരം മോഹൻലാലും ഇടംപിടിച്ചിട്ടുണ്ട്. 14 കോടിയാണ് അദ്ദേഹം നികുതിയടച്ചത്. അല്ലു അർജുൻ 14 കോടിയും അടച്ചു.
കൂടാതെ പട്ടികയിൽ അജയ് ദേവ്ഗൺ (42 കോടി), റൺബൂർ കപൂർ (36 കോടി), കപിൽ ശർമ (26 കോടി), കരീന കപൂർ (20 കോടി), ഹർദ്ദിഖ് പാണ്ഡ്യ (13 കോടി), കത്രീന കൈഫ് (11 കോടി), അമീർ ഖാൻ (10 കോടി) എന്നിവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button