'പൊന്നമ്മച്ചേച്ചി ആദ്യം അഭിനയിച്ചത് അച്ഛനോടൊപ്പം'; ശോഭ മോഹൻ
‘പൊന്നമ്മച്ചേച്ചി ആദ്യം അഭിനയിച്ചത് അച്ഛനോടൊപ്പം’; ശോഭ മോഹൻ
‘പൊന്നമ്മച്ചേച്ചി ആദ്യം അഭിനയിച്ചത് അച്ഛനോടൊപ്പം’; ശോഭ മോഹൻ
മനോരമ ലേഖിക
Published: September 21 , 2024 02:27 PM IST
1 minute Read
കവിയൂർ പൊന്നമ്മയെ കുറിച്ചുള്ള ഓർമകൾ പങ്കു വച്ച് ശോഭ മോഹൻ. കവിയൂർ പൊന്നമ്മയും തന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും അഭിനയ ജീവിതത്തിലും രസകരമായ ഒരു ബന്ധം ഉണ്ടെന്നും ശോഭ മോഹൻ മനോരമ ഓൺലൈനോട് പറഞ്ഞു. “ചേച്ചി ആദ്യം അഭിനയിക്കുന്നത് എന്റെ അച്ഛൻ കൊട്ടാരക്കര ശ്രീധരൻ നായർക്കൊപ്പമാണ്. ഞാൻ ആദ്യം അഭിനയിക്കുന്നത് ചേച്ചിക്ക് ഒപ്പവും,” ശോഭ മോഹൻ പറഞ്ഞു.
ശോഭ മോഹന്റെ വാക്കുകൾ: “അച്ഛന്റെ കൂടെ ലൊക്കേഷനുകളിൽ പോകുമ്പോൾ പലപ്പോഴും കാണാറുണ്ട്. അന്ന് ഞാൻ തീരെ ചെറുതാണ്. ഞാൻ നായികയായി സിനിമയിൽ എത്തിയപ്പോൾ ആ ചിത്രത്തിൽ പൊന്നമ്മ ചേച്ചി ഉണ്ടായിരുന്നു. ബലൂൺ എന്ന സിനിമയിൽ ആണ് ഞാൻ ആദ്യം അഭിനയിക്കുന്നത്. മുകേഷ് ആയിരുന്നു നായകൻ. അതിൽ മുകേഷിന്റെ അമ്മയുടെ വേഷം ചെയ്തത് പൊന്നമ്മ ചേച്ചി ആയിരുന്നു. പിന്നെ ഞാനും എന്റെ മക്കളും ചേച്ചിയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ ഒരു ഭാഗ്യം ഞങ്ങൾക്കുണ്ടായിട്ടുണ്ട്.”
“ചേച്ചിയുമായി നല്ല സൗഹൃദം ഉണ്ടായിരുന്നു. രണ്ടു മൂന്നു തവണ ചേച്ചിയുടെ വീട്ടിൽ പോയിട്ടുണ്ട്. നല്ലൊരു ആത്മബന്ധം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. ഒരു മകളോടെന്ന പോലെയാണ് ചേച്ചി പെരുമാറിയിരുന്നത്. ഒരു ലൊക്കേഷനിൽ ചെന്നാൽ ഒരു അമ്മയുടെ സുരക്ഷയാണ് ചേച്ചിയിൽ നിന്ന് ലഭിക്കുക. കുറച്ചു സിനിമകളിലെ ഒരുമിച്ചു അഭിനയിച്ചിട്ടുള്ളൂവെങ്കിലും വലിയൊരു ഇഷ്ടം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. ഇവിടം സ്വർഗമാണ്, രതിനിർവേദം തുടങ്ങി ഓർമയിൽ നിൽക്കുന്ന കുറച്ചു സിനിമകൾ ഒരുമിച്ചു ചെയ്യാൻ കഴിഞ്ഞു,”ശോഭ മോഹൻ പറഞ്ഞു.
English Summary:
Shobha Mohan shared her memories about Kaviyoor Ponnamma.
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie 4c5thcios85a88bsi0gcp9euq f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-kaviyoorponnamma
Source link