KERALAMLATEST NEWS

ഓണത്തിന്റെ മഹിമ പ്രത്യാശയുടെ സന്ദേശത്തിൽ: ഗവർണർ

തിരുവനന്തപുരം : ഓണത്തിന്റെ മഹിമ ആഘോഷത്തിന്റെ പകിട്ടിലല്ല, അത് നൽകുന്ന പ്രത്യാശയുടെ സന്ദേശത്തിലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ദ് ഖാൻ. ഐതിഹ്യത്തിലെ സമത്വസുന്ദര കാലത്തിന്റെ ഓർമ ഓണത്തിലൂടെ പുതുക്കുമ്പോൾ അത്തരം സമൂഹങ്ങളെ സൃഷ്ടിക്കാനുള്ള പ്രചോദനവുമുണ്ടാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ജാതി-മത വ്യത്യാസങ്ങൾക്ക് അതീതമായ മാനസിക ഒരുമയുടെ ഉത്സവമായ ഓണത്തിന്റെ സ്‌നേഹസന്ദേശം ലോകമെങ്ങും എത്തിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം സന്ദേശത്തിൽ അറിയിച്ചു.

ചേ​ർ​ത്തു​പി​ടി​ക്കാം വ​യ​നാ​ടി​നെ: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ണ്ട​ക്കൈ​യി​ലും​ ​ചൂ​ര​ൽ​മ​ല​യി​ലും​ ​ദു​രി​ത​ത്തെ​ ​അ​തി​ജീ​വി​ച്ച​വേ​രാ​ടു​ള്ള​ ​അ​നു​ക​മ്പ​ ​നി​റ​ഞ്ഞ​താ​വ​ണം​ ​ഓ​ണാ​ഘോ​ഷ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ ​ഭ​വ​ന​ങ്ങ​ൾ​ ​പു​ന​ർ​നി​ർ​മ്മി​ക്കാ​നും​ ​ഉ​പ​ജീ​വ​ന​മാ​ർ​ഗ്ഗ​ങ്ങ​ൾ​ ​തി​രി​കെ​ ​പി​ടി​ക്കാ​നും​ ​അ​തി​ജീ​വി​ത​ ​പ്ര​ദേ​ശ​ത്തെ​ ​സാ​മ്പ​ത്തി​ക​മാ​യും​ ​സാ​മൂ​ഹി​ക​മാ​യും​ ​ച​ല​നാ​ത്മ​ക​മാ​ക്കാ​നു​മു​ള്ള​ ​ഒ​രു​ ​വ​ലി​യ​ ​പ​രി​ശ്ര​മ​ത്തി​ലാ​ണ് ​എ​ല്ലാ​വ​രും​ ​ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള​ത്.​ ​ഭേ​ദ​ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യ​ ​മ​നു​ഷ്യ​ ​മ​ന​സ്സു​ക​ളു​ടെ​ ​ഒ​രു​മ​ ​ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ​ ​’​മാ​നു​ഷ​രെ​ല്ലാ​രും​ ​ഒ​ന്നു​ ​പോ​ലെ​’​ ​എ​ന്ന് ​പ​ഠി​പ്പി​ക്കു​ന്ന​ ​ഓ​ണ​ ​സ​ങ്ക​ൽ​പ്പം​ ​പ്ര​ചോ​ദ​ന​മാ​വ​ട്ടെ.

ഓ​ണം​ ​ശു​ഭ​പ്ര​തീ​ക്ഷ​യു​ടെ പ്ര​തീ​കം​:​ ​ഷം​സീർ

തി​രു​വ​ന​ന്ത​പു​രം​:​ ​ഏ​ത് ​പ്ര​തി​സ​ന്ധി​യി​ലും​ ​കൈ​വി​ടാ​ത്ത​ ​ശു​ഭ​പ്ര​തീ​ക്ഷ​യു​ടെ​ ​പ്ര​തീ​ക​മാ​ണ് ​ഓ​ണ​മെ​ന്ന് ​സ്പീ​ക്ക​ർ​ ​എ.​എ​ൻ​ ​ഷം​സീ​ർ.​ ​വ​യ​നാ​ട് ​ദു​ര​ന്ത​ത്തി​ൽ​ ​ന​ഷ്ട​പ്പെ​ട്ട​ ​സ​ഹോ​ദ​ര​ങ്ങ​ളു​ടെ​ ​സ്മ​ര​ണ​യ്ക്കു​ ​മു​ന്നി​ൽ​ ​ഇ​ത്ത​വ​ണ​ത്തെ​ ​ആ​ഘോ​ഷ​ങ്ങ​ളെ​ല്ലാം​ ​മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ദു​രി​ത​ക്ക​യ​ങ്ങ​ളെ​ ​താ​ണ്ടാ​നു​ള്ള​ ​ശ​ക്തി​യും​ ​പ്ര​തീ​ക്ഷ​യു​മാ​യി​ ​മാ​റ​ട്ടെ​യെ​ന്നും​ ​ഓ​ണ​സ​ന്ദേ​ശ​ത്തി​ൽ​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.

ആ​ത്മ​വി​ശ്വാ​സം​ ​നി​റ​യ​ട്ടെ​:​ ​വി.​ഡി.​സ​തീ​ശൻ

തി​രു​വ​ന​ന്ത​പു​രം​:​ ​അ​തി​ജീ​വ​ന​ത്തി​നു​ള്ള​ ​ക​രു​ത്തും​ ​ആ​ത്മ​വി​ശ്വാ​സ​വും​ ​എ​ല്ലാ​വ​രി​ലും​ ​നി​റ​യ്ക്കു​ന്ന​താ​ക​ട്ടെ​ ​ഓ​ണ​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​ആ​ശം​സി​ച്ചു.​ ​പ്ര​തി​കൂ​ല​ ​ജീ​വി​ത​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​സ​ന്തോ​ഷി​ക്കാ​നും​ ​ഒ​ന്നി​ച്ചു​ ​ചേ​രാ​നും​ ​സൗ​ഹൃ​ദ​ങ്ങ​ൾ​ ​പു​തു​ക്കാ​നു​മു​ള്ള​ ​അ​വ​സ​ര​മാ​ണി​ത്.

ന​ന്മ​യു​ടെ​ ​സ​ന്ദേ​ശം പ​ക​രാം​:​ ​കെ.​സു​ധാ​ക​രൻ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ദു​ര​ന്ത​മു​ഖ​ത്ത് ​അ​തി​ജീ​വ​ന​ ​വ​ഴി​തേ​ടു​ന്ന​ ​വ​യ​നാ​ട്ടി​ലെ​ ​ജ​ന​ത​യെ​ ​ചേ​ർ​ത്ത് ​നി​റു​ത്തി​ ​ന​ന്മ​യു​ടെ​ ​സ​ന്ദേ​ശം​ ​പ​ക​രു​ന്ന​താ​വ​ണം​ ​ഓ​ണ​മെ​ന്ന് ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.​ ​ഒ​ത്തൊ​രു​മ​യോ​ടെ​യും​ ​പ്ര​തീ​ക്ഷ​യോ​ടെ​യും​ ​എ​ല്ലാ​വ​രും​ ​ജീ​വി​ക്കു​ന്ന​ ​സു​ന്ദ​ര​ ​കേ​ര​ള​മെ​ന്ന​ ​ആ​ശ​യം​ ​സ്വ​ന്തം​ ​ജീ​വി​ത​ത്തി​ലേ​ക്കും​ ​സ​മൂ​ഹ​ത്തി​ലേ​ക്കും​ ​പ്ര​സ​രി​പ്പി​ക്കാ​നു​ള്ള​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​എ​ല്ലാ​വ​ർ​ക്കു​മു​ണ്ട്.

ഓ​ണാ​ശം​സ​ ​നേ​ർ​ന്ന് ​സ്റ്റാ​ലിൻ

ചെ​ന്നൈ​:​ ​മ​ല​യാ​ളി​ക​ൾ​ക്ക് ​ഓ​ണാ​ശം​സ​ക​ൾ​ ​നേ​ർ​ന്ന് ​ത​മി​ഴ്നാ​ട് ​മു​ഖ്യ​മ​ന്ത്രി​ ​എം.​കെ.​ ​സ്റ്റാ​ലി​ൻ.​ ​പ്ര​ജാ​ത​ത്പ്പ​ര​നാ​യ​ ​രാ​ജാ​വി​നെ​ ​ച​തി​യി​ലൂ​ടെ​ ​വീ​ഴ്ത്തി​യാ​ലും​ ​ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​തു​ട​ച്ചു​ ​മാ​റ്റാ​നാ​കി​ല്ലെ​ന്ന​ ​ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ​ ​കൂ​ടി​യാ​ണ് ​ഓ​ണ​മെ​ന്ന് ​സ്റ്റാ​ലി​ൻ​ ​പ​റ​ഞ്ഞു.​ ​പ്ര​കൃ​തി​ ​ദു​ര​ന്ത​ത്തി​ന്റെ​ ​സ​ങ്ക​ട​ത്തി​ൽ​ ​പ്ര​തീ​ക്ഷ​ ​ന​ൽ​കാ​നാ​ക​ട്ടെ​യെ​ന്നും​ ​കേ​ര​ളീ​യ​ർ​ക്ക് ​എ​ന്തെ​ങ്കി​ലും​ ​പ്ര​യാ​സ​മു​ണ്ടാ​യാ​ൽ​ ​ഉ​ട​ൻ​ ​സ​ഹാ​യ​ഹ​സ്തം​ ​നീ​ട്ടാ​ൻ​ ​ത​മി​ഴ്നാ​ട് ​ഉ​ണ്ടാ​കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

ഓ​ണാ​ഘോ​ഷം​:​ ​ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​ഓ​ണാ​ഘോ​ഷം​ ​ന​ട​ത്തി​യ​തി​ന് ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​ ​സൂ​പ്ര​ണ്ടി​നോ​ട് ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി​യ​ ​ഭാ​ര​തീ​യ​ചി​കി​ത്സാ​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​റു​ടെ​ ​ന​ട​പ​ടി​ക്കെ​തി​രെ​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​ഗ​വ.​ആ​യു​ർ​വേ​ദ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​തി​ഷേ​ധി​ച്ചു.​ ​ഓ​ണാ​ഘോ​ഷം​ ​ന​ട​ത്ത​രു​തെ​ന്ന് ​ഗ​വ.​സ​ർ​ക്കു​ല​റോ​ ​വ​കു​പ്പു​ത​ല​ ​സ​ർ​ക്കു​ല​റോ​ ​നി​ല​വി​ലി​ല്ല.​ ​ഒ.​പി​യോ​ ​കി​ട​ത്തി​ ​ചി​കി​ത്സ​യോ​ ​ത​ട​സ​പ്പെ​ടാ​തെ​ ​ഓ​ണാ​ഘോ​ഷം​ ​ന​ട​ത്തി​യ​തി​ന് ​വി​ശ​ദീ​ക​ര​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട ന​ട​പ​ടി​ ​പി​ൻ​വ​ലി​ക്ക​ണം.​ ​മ​ന്ത്രി​ക്കും​ ​ആ​യു​ഷ് ​ഡ​യ​റ​ക്ട​ർ​ക്കും​ ​പ​രാ​തി​ ​ന​ൽ​കു​മെ​ന്ന് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഡോ.​ആ​ർ.​കൃ​ഷ്ണ​കു​മാ​ർ,​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഡോ.​വി.​ജെ.​സെ​ബി​ ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.


Source link

Related Articles

Back to top button