FOCUS FEATURE മെയ്ഡൽ പേൾ ആശുപത്രി: പുതിയ അധ്യായത്തിനു തുടക്കം കുറിച്ചു
മെയ്ഡൽ പേൾ ആശുപത്രി കരുനാഗപ്പള്ളി – Maydal Pearl Hospital | Karunagappally | Health News
FOCUS FEATURE
മെയ്ഡൽ പേൾ ആശുപത്രി: പുതിയ അധ്യായത്തിനു തുടക്കം കുറിച്ചു
ഫോക്സ് ഫീച്ചർ
Published: September 20 , 2024 10:27 PM IST
1 minute Read
മുൻപ് പേൾ ആശുപത്രി എന്നറിയപ്പെട്ടിരുന്ന മെയ്ഡൽ പേൾ ആശുപത്രി ഇന്ന് ഒരു പ്രധാന നാഴികക്കല്ല് ആഘോഷിച്ചു. ആശുപത്രിയുടെ പുനർനാമകരണവും ലോഗോ പ്രകാശനവും മറ്റു പുതുക്കിയ സൗകര്യങ്ങളുടെ ഉദ്ഘാടനച്ചടങ്ങും നടന്നു. പേൾ ആശുപത്രി കഴിഞ്ഞ 30 വർഷത്തോളം കരുനാഗപ്പള്ളിയിലും സമീപ പ്രദേശങ്ങളിലുമായി സമർപ്പിത സേവനം ആത്മാർത്ഥയോട് കൂടി പൂർത്തീകരിച്ചിട്ടുണ്ട്. എൻ.കെ.പ്രേമചന്ദ്രൻ എം.പി, സി.ആർ.മഹേഷ് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ രാജു, എം. മൈഥീൻ കുഞ്ഞു ഐപിഎസ്, എ.കെ.ഹഫീസ്, നിഖിൽ രഞ്ജി പണിക്കർ, കെ.സി.രാജൻ,അൻസാർ, സുസൻ കോടി എന്നിവരടങ്ങുന്ന ബഹുമാന്യരായ അതിഥികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. മെയ്ഡൽ പേൾ ആശുപത്രിയിലെ പുതിയ സേവനങ്ങളും സൗകര്യങ്ങളും, രോഗികൾക്കുള്ള സൂപ്പർ പ്രീമിയം മുറികളും, സൂപ്പർ സ്പെഷ്യലിറ്റി വിഭാഗങ്ങളും മറ്റ് പുതുക്കിയ സൗകര്യങ്ങളെ കുറിച്ചും മാനേജിങ് ഡയറക്ടർ ആയ ഡോ. ഷാജിന വിശദീകരിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. നബിൽ നസീർ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സിറാജ് പുല്ലയിൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഷെറിൻ നസീർ, ചീഫ് ഒാപ്പറേറ്റിങ് ഒാഫിസർ അധേർഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ജനങ്ങൾക്ക് ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായുള്ള മെയ്ഡൽ പേൾ ആശുപത്രിയുടെ പ്രതിജ്ഞയിൽ ഈ പുനർനിർമാണം ഒരു പ്രധാന നാഴികക്കല്ലാണ്. ആശുപത്രിയിൽ മെച്ചപ്പെടുത്തിയ സ്വകര്യങ്ങളും സേവനങ്ങളും ഉപയോഗിച്ച് വരും വർഷങ്ങളിൽ തങ്ങളുടെ മികവിന്റെ പാരമ്പര്യം തുടരാൻ മെയ്ഡൽ പേൾ ആശുപത്രി ഒരുങ്ങിരിക്കുന്നു.
English Summary:
Pearl Hospital Rebranded as Maydal Pearl Hospital, Expands Services for Karunagappally
mo-health-healthnews 4lt8ojij266p952cjjjuks187u-list mo-business-marketingfeature 1la4k4n584gmq8e6l0jg2ltjse 6r3v1hh4m5d4ltl5uscjgotpn9-list mo-news-kerala-districts-kollam-karunagapally
Source link