CINEMA

പെറ്റമ്മയോളം സ്നേഹം പകർന്നു തന്ന പ്രിയ പൊന്നമ്മച്ചേച്ചി: വിതുമ്പി മോഹൻലാൽ

പെറ്റമ്മയോളം സ്നേഹം പകർന്നു തന്ന പ്രിയ പൊന്നമ്മച്ചേച്ചി: വിതുമ്പി മോഹൻലാൽ | Mohanlal Remembering Kaviyoor Ponnamma

പെറ്റമ്മയോളം സ്നേഹം പകർന്നു തന്ന പ്രിയ പൊന്നമ്മച്ചേച്ചി: വിതുമ്പി മോഹൻലാൽ

മനോരമ ലേഖകൻ

Published: September 20 , 2024 10:12 PM IST

1 minute Read

മലയാള സിനിമയുടെ ‘അമ്മ’ കവിയൂർ പൊന്നമ്മയെ അനുസ്മരിച്ച് മോഹൻലാൽ. മകൻ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന ‘ഹിസ് ഹൈനസ് അബ്ദുള്ള’ യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തിൽ പൊന്നമ്മച്ചേച്ചി തനിക്കുമെന്ന് മോഹന്‍ലാൽ പറയുന്നു.
‘‘അമ്മയുടെ വിയോഗത്തിന്റെ വേദനയിൽ കുറിക്കുന്നതാണ് ഈ വാക്കുകൾ. പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നു തന്ന എന്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞങ്ങൾ അമ്മയും മകനും ആയിരുന്നു. എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകൻ മകൻ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളിൽ ഞങ്ങൾ ഒരുമിച്ച ചിത്രങ്ങൾ. 

പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു. കിരീടം, ഭരതം, വിയറ്റ്നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥൻ, കിഴക്കുണരും പക്ഷി, ഒപ്പം.. പൊന്നമ്മച്ചേച്ചി മാതൃത്വം പകർന്നുതന്ന എത്രയെത്ര സിനിമകൾ. 

മകൻ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന ‘ഹിസ് ഹൈനസ് അബ്ദുള്ള’ യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തിൽ പൊന്നമ്മച്ചേച്ചി എനിക്കും..വിതുമ്പുന്ന വാക്കുകൾക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ല.. ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും..’’–മോഹൻലാലിന്റെ വാക്കുകൾ.

English Summary:
Mohanlal Remembering Kaviyoor Ponnamma

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-celebrity-celebritydeath mo-entertainment-common-malayalammovienews 293u930bpungfa86pkhe1qm0gb f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-kaviyoorponnamma


Source link

Related Articles

Back to top button