SPORTS

ചെ​​പ്പോ​​ക്കി​​ൽ റി​​ക്കാ​​ർ​​ഡ് വി​​ക്ക​​റ്റ് വീ​​ഴ്ച


ചെ​​ന്നൈ: ഇ​​ന്ത്യ x ബം​​ഗ്ലാ​​ദേ​​ശ് ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ ര​​ണ്ടാം​​ദി​​നം പ​​ടപ​​ടേന്നു വി​​ക്ക​​റ്റു​​ക​​ൾ നി​​ലം​​പൊ​​ത്തി. 17 വി​​ക്ക​​റ്റ് വീ​​ണ ര​​ണ്ടാം​​ദി​​നം ജ​​യ​​ത്തി​​ലേ​​ക്കു​​ള്ള ഉ​​റ​​ച്ച ചു​​വ​​ടു​​ക​​ളു​​മാ​​യാ​​ണ് ഇ​​ന്ത്യ മൈ​​താ​​നം​​വി​​ട്ട​​ത്. ചെ​​പ്പോ​​ക്ക് എം.​​എ. ചി​​ദം​​ബ​​രം സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഒ​​രു​​ദി​​നം ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​ക്ക​​റ്റ് വീ​​ഴ്ച എ​​ന്ന റി​​ക്കാ​​ർ​​ഡും ഇ​​ന്ന​​ലെ കു​​റി​​ക്ക​​പ്പെ​​ട്ടു. ആ​​ർ. അ​​ശ്വി​​ൻ (118), ര​​വീ​​ന്ദ്ര ജ​​ഡേ​​ജ (86) കൂ​​ട്ടു​​കെ​​ട്ടി​​നു ര​​ണ്ടാം​​ദി​​നം അ​​ധി​​കം ആ​​യു​​സ് ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. 339/6 എ​​ന്ന നി​​ല​​യി​​ൽ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് പു​​ന​​രാ​​രം​​ഭി​​ച്ച ഇ​​ന്ത്യ 376നു ​​പു​​റ​​ത്താ​​യി. ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ബാ​​റ്റിം​​ഗ് അ​​വ​​സ​​ര​​മാ​​യ​​പ്പോ​​ൾ ഇ​​ന്ത്യ​​ൻ പേ​​സ​​ർ​​മാ​​ർ​​ക്കു മു​​ന്നി​​ൽ പി​​ടി​​ച്ചു​​നി​​ൽ​​ക്കാ​​ൻ അ​​വ​​ർ​​ക്കു സാ​​ധി​​ച്ചി​​ല്ല. നാ​​ലു വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ജ​​സ്പ്രീ​​ത് ബും​​റ​​യും ഈ​​ര​​ണ്ടു വി​​ക്ക​​റ്റു​​മാ​​യി ആ​​കാ​​ശ് ദീ​​പ്, മു​​ഹ​​മ്മ​​ദ് സി​​റാ​​ജ് എ​​ന്നി​​വ​​രും ചേ​​ർ​​ന്ന് ഇ​​ന്ത്യ​​ക്ക് 227 റ​​ണ്‍​സി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡ് ന​​ൽ​​കി. ഫോ​​ളോ ഓ​​ണി​​നു സ​​ന്ദ​​ർ​​ശ​​ക​​രെ അ​​യ​​യ്ക്കാ​​തെ ക്രീ​​സി​​ലെ​​ത്തി​​യ ഇ​​ന്ത്യ​​ക്ക് ര​​ണ്ടാം​​ദി​​ന​​ത്തി​​ന്‍റെ ഫൈ​​ന​​ൽ സെ​​ഷ​​നി​​ൽ മൂ​​ന്നു വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​യി. ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ (5), സൂ​​പ്പ​​ർ താ​​രം വി​​രാ​​ട് കോ​​ഹ്‌​ലി (17), ​യ​​ശ​​സ്വി ജ​​യ്സ്വാ​​ൾ (10) എ​​ന്നി​​വ​​രു​​ടെ വി​​ക്ക​​റ്റു​​ക​​ളാ​​ണ് ഇ​​ന്ത്യ​​ക്കു ന​​ഷ്ട​​പ്പെ​​ട്ട​​ത്. അ​​ന്പ​​യ​​റി​​ന്‍റെ തെ​​റ്റാ​​യ തീ​​രു​​മാ​​ന​​ത്തി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു കോ​​ഹ്‌​ലി​​യു​​ടെ ഔ​​ട്ട്. ശു​​ഭ്മാ​​ൻ ഗി​​ല്ലും (33) ഋ​​ഷ​​ഭ് പ​​ന്തു​​മാ​​ണ് (12) ക്രീ​​സി​​ൽ. അ​​ഞ്ചു വി​​ക്ക​​റ്റു​​മാ​​യി ഹസൻ മ​​ഹ​​മൂ​​ദ് 102 റ​​ണ്‍​സു​​മാ​​യി അ​​ശ്വി​​നും 86 റ​​ണ്‍​സു​​മാ​​യി ജ​​ഡേ​​ജ​​യും ര​​ണ്ടാം​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് പു​​ന​​രാ​​രം​​ഭി​​ക്കാ​​ൻ ക്രീ​​സി​​ലെ​​ത്തി. ഒ​​രു റ​​ണ്‍​പോ​​ലും ചേ​​ർ​​ക്കാ​​തെ ജ​​ഡേ​​ജ മ​​ട​​ങ്ങി. 124 പ​​ന്തി​​ൽ 86 റ​​ണ്‍​സാ​​യി​​രു​​ന്നു ജ​​ഡേ​​ജ​​യു​​ടെ സ​​ന്പാ​​ദ്യം. ഇ​​ന്ന​​ലെ 11 റ​​ണ്‍​സ് നേ​​ടാ​​നേ അ​​ശ്വി​​നു സാ​​ധി​​ച്ചു​​ള്ളൂ. 133 പ​​ന്തി​​ൽ 113 റ​​ണ്‍​സു​​മാ​​യി അ​​ശ്വി​​നും കൂ​​ടാ​​രം ക​​യ​​റി. ആ​​കാ​​ശ് ദീ​​പ് 17ഉം ​​ജ​​സ്പ്രീ​​ത് ബും​​റ ഏ​​ഴും റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​യ​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ സ്കോ​​ർ 91.2 ഓ​​വ​​റി​​ൽ 376ൽ ​​അ​​വ​​സാ​​നി​​ച്ചു. ബം​​ഗ്ലാ​​ദേ​​ശി​​നു​​വേ​​ണ്ടി ഹ​​സ​​ൻ മ​​ഹ​​മൂ​​ദ് 83 റ​​ണ്‍​സ് വ​​ഴ​​ങ്ങി അ​​ഞ്ചു വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി. ഇ​​ന്ത്യ​​യി​​ൽ അ​​ഞ്ചു വി​​ക്ക​​റ്റ് വീ​​ഴ്ത്തു​​ന്ന ആ​​ദ്യ ബം​​ഗ്ലാ​​ദേ​​ശ് ബൗ​​ള​​ർ എ​​ന്ന നേ​​ട്ട​​വും മ​​ഹ​​മൂ​​ദി​​നു സ്വ​​ന്തം. മ​​ഹ​​മൂ​​ദി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം അ​​ഞ്ചു വി​​ക്ക​​റ്റ് പ്ര​​ക​​ട​​ന​​മാ​​ണ്. ക​​ഴി​​ഞ്ഞ മാ​​സം റാ​​വ​​ൽ​​പി​​ണ്ടി​​യി​​ൽ പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റി​​ലും മ​​ഹ​​മൂ​​ദ് അ​​ഞ്ചു വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യി​​രു​​ന്നു. ചെ​​പ്പോ​​ക്കി​​ൽ 1986നു​​ശേ​​ഷം അ​​ഞ്ചു വി​​ക്ക​​റ്റ് വീ​​ഴ്ത്തു​​ന്ന മൂ​​ന്നാ​​മ​​ത് പേ​​സ് ബൗ​​ള​​റാ​​ണ് ഹ​​സ​​ൻ മ​​ഹ​​മൂ​​ദ്. വെ​​ങ്കി​​ടേ​​ഷ് പ്ര​​സാ​​ദ് (1999), ജ​​യിം​​സ് പാ​​റ്റി​​ൻ​​സ​​ണ്‍ (2013) എ​​ന്നി​​വ​​രാ​​ണ് മു​​ന്പ് ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

400 തി​​ക​​ച്ച് ജസ്പ്രീത് ബും​​റ രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ 400 വി​​ക്ക​​റ്റ് എ​​ന്ന നേ​​ട്ടം പി​​ന്നി​​ട്ട് ഇ​​ന്ത്യ​​ൻ പേ​​സ​​ർ ജ​​സ്പ്രീ​​ത് ബും​​റ. ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ മൂ​​ന്നു വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​പ്പോ​​ഴാ​​യി​​രു​​ന്നു ബും​​റ ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത്. 50 റ​​ണ്‍​സ് വ​​ഴ​​ങ്ങി നാ​​ലു വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ബും​​റ​​യാ​​ണ് ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ നാ​​ശം​​വി​​ത​​ച്ച​​ത്. സി​​റാ​​ജ്, ആ​​കാ​​ഷ് ദീ​​പ്, ര​​വീ​​ന്ദ്ര ജ​​ഡേ​​ജ എ​​ന്നി​​വ​​ർ ര​​ണ്ടു വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി. ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​നാ​​യി​​രു​​ന്നു (32) ബം​​ഗ്ല ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ. രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ 400 വി​​ക്ക​​റ്റ് വീ​​ഴ്ത്തു​​ന്ന ആ​​റാ​​മ​​ത് ഇ​​ന്ത്യ​​ൻ പേ​​സ​​റാ​​ണ് ബും​​റ. ക​​പി​​ൽ ദേ​​വ് (687 വി​​ക്ക​​റ്റ്), സ​​ഹീ​​ർ ഖാ​​ൻ (597), ജ​​വ​​ഗ​​ൽ ശ്രീ​​നാ​​ഥ് (551), മു​​ഹ​​മ്മ​​ദ് ഷ​​മി (448), ഇ​​ഷാ​​ന്ത് ശ​​ർ​​മ (434) എ​​ന്നി​​വ​​രാ​​ണ് രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ 400 വി​​ക്ക​​റ്റ് ക്ല​​ബ്ബി​​ൽ നേ​​ര​​ത്തേ ഇ​​ടം​​പി​​ടി​​ച്ച ഇ​​ന്ത്യ​​ൻ പേ​​സ​​ർ​​മാ​​ർ. സ്കോ​​ർ​​ബോ​​ർ​​ഡ് ഇ​​ന്ത്യ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ്: 91.2 ഓ​​വ​​റി​​ൽ 376. ബം​​ഗ്ലാ​​ദേ​​ശ് ഒ​​ന്നാം ഇ​​ന്നിം​​ഗ്സ്: ഇ​​സ്ലാം ബി ​​ബും​​റ 2, സാ​​ക്കി​​ർ ഹ​​സ​​ൻ സി ​​ആ​​കാ​​ഷ് 3, ഷാ​​ന്‍റൊ സി ​​കോ​​ഹ്‌​ലി ​ബി ​സി​​റാ​​ജ് 20, മൊ​​മി​​നു​​ൾ ബി ​​ആ​​കാ​​ഷ് 0, മു​​ഷ്ഫി​​ഖു​​ർ സി ​​രാ​​ഹു​​ൽ ബി ​​ബും​​റ 8, ഷ​​ക്കീ​​ബ് സി ​​പ​​ന്ത് ബി ​​ജ​​ഡേ​​ജ 32, ലി​​റ്റ​​ണ്‍ സി ​​ജു​​റെ​​ൽ (സ​​ബ്) ബി ​​ജ​​ഡേ​​ജ 22, മെ​​ഹ്ദി മി​​റാ​​സ് നോ​​ട്ടൗ​​ട്ട് 27, ഹ​​സ​​ൻ മ​​ഹ​​മൂ​​ദ് സി ​​കോ​​ഹ്‌​ലി ​ബി ​ബും​​റ 9, ത​​സ്കി​​ൻ ബി ​​ബും​​റ 11, ന​​ഹി​​ദ് റാ​​ണ ബി ​​സി​​റാ​​ജ് 11, എ​​ക്സ്ട്രാ​​സ് 4, ആ​​കെ 47.1 ഓ​​വ​​റി​​ൽ 149. വി​​ക്ക​​റ്റ് വീ​​ഴ്ച: 1-2, 2-22, 3-22, 4-36, 5-40, 6-91, 7-92, 8-112, 9-130, 10-149. ബൗ​​ളിം​​ഗ്: ബും​​റ 11-1-50-4, സി​​റാ​​ജ് 10.1-1-30-2, ആ​​കാ​​ശ് ദീ​​പ് 5-0-19-2, ആ​​ർ. അ​​ശ്വി​​ൻ 13-4-29-0, ജ​​ഡേ​​ജ 8-2-19-2. ഇ​​ന്ത്യ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ്: ജ​​യ്സ്വാ​​ൾ സി ​​ലി​​റ്റ​​ണ്‍ ബി ​​ന​​ഹി​​ദ് 10, രോ​​ഹി​​ത് സി ​​സാ​​ക്കി​​ർ ബി ​​ത​​സ്കി​​ൻ 5, ഗി​​ൽ നോ​​ട്ടൗ​​ട്ട് 33, കോ​​ഹ്‌​ലി ​എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​മെ​​ഹ്​​ദി മി​​റാ​​സ് 17, പ​​ന്ത് നോ​​ട്ടൗ​​ട്ട് 12, എ​​ക്സ്ട്രാ​​സ് 4, ആ​​കെ 23 ഓ​​വ​​റി​​ൽ 81/3. വി​​ക്ക​​റ്റ് വീ​​ഴ്ച: 1-15, 2-28, 3-67. ബൗ​​ളിം​​ഗ്: ത​​സ്കി​​ൻ അ​​ഹ​​മ്മ​​ദ് 3-0-17-1, ഹ​​സ​​ൻ മ​​ഹ​​മൂ​​ദ് 5-1-12-0, ന​​ഹി​​ദ് റാ​​ണ 3-0-12-1, ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​ൻ 6-0-20-0, മെ​​ഹ്ദി ഹ​​സ​​ൻ മി​​റാ​​സ് 6-0-16-1.


Source link

Related Articles

Back to top button