KERALAMLATEST NEWS

ഐ.ജി ശ്യാംസുന്ദർ ചുമതലയേറ്റു

തിരുവനന്തപുരം: ദക്ഷിണമേഖലാ ഐ.ജിയായി എസ്.ശ്യാംസുന്ദർ ചുമതലയേറ്റു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരുന്നു. ലഹരി,ഗുണ്ടാ മാഫിയയെയും ക്വട്ടേഷൻ സംഘങ്ങളെയും അമർച്ച ചെയ്യുന്നതിനാണ് മുൻഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി.

കൊച്ചി കമ്മിഷണറായിരിക്കെ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ലഹരി ഉപയോഗിക്കുന്നില്ലെന്ന് സത്യവാങ്മൂലം നൽകുന്ന പദ്ധതി നടപ്പാക്കിയിരുന്നു. ഗുണ്ടകളെ ജിയോ ടാഗ് ചെയ്‌ത് നിരന്തരം നിരീക്ഷിക്കാനും സംവിധാനമൊരുക്കി. പൊലീസിൽ ആത്മഹത്യ വർദ്ധിച്ച സാഹചര്യത്തിൽ പിറന്നാളിനും വിവാഹ വാർഷികത്തിനുമെല്ലാം ഉദ്യോഗസ്ഥർക്ക് അവധി നൽകാനുള്ള തീരുമാനവും കൊച്ചിയിൽ ശ്യാംസുന്ദർ നടപ്പാക്കിയിരുന്നു.

2005 ബാച്ച് ആന്ധ്രാപ്രദേശ് കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ ശ്യാംസുന്ദർ ബിവറേജസ് കോർപ്പറേഷൻ എം.ഡി,ഇന്റേണൽ സെക്യൂരിറ്റി,പരിശീലന വിഭാഗങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button