നടന്മാർക്കെതിരെ പരാതിപ്പെട്ട നടിക്ക് സെക്‌സ് മാഫിയയുമായി ബന്ധം, പെൺകുട്ടികളെ ലൈംഗിക അടിമകളാക്കി
കൊച്ചി: മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു അടക്കമുള്ള ഏഴ് പേർക്കെതിരെ പരാതി നൽകിയ നടിക്കെതിരെ ഗുരുതര ആരോപണവുമായി അടുത്ത ബന്ധു. നടി സെക്സ് മാഫിയയുടെ ഭാഗമാണെന്നും തന്നെ ചെന്നൈയിലെ ഒരു സംഘത്തിന് കാഴ്ച വച്ചെന്നുമൊക്കെയാണ് മൂവാറ്റുപുഴ സ്വദേശിനിയുടെ ആരോപണം.
നിരവധി പെൺകുട്ടികളെ നടി ലൈംഗിക അടിമകളാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയനും ഡി ജി പി ഡോ. ഷെയ്‌ക്ക് ദർവേഷ് സാഹിബിനും നൽകിയ പരാതിയിൽ പറയുന്നു. 2014ലാണ് സംഭവം നടന്നതെന്നും പരാതിയിൽ പറയുന്നു.
സംഭവം നടക്കുന്ന സമയത്ത് തനിക്ക് പതിനാറ് വയസായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ സമയമായിരുന്നു. നടി സിനിമ ഓഡീഷനുണ്ടെന്ന് പറഞ്ഞ് തന്നെ ചെന്നൈയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് അഞ്ചാറ് പുരുഷന്മാർ ഉള്ള ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവർ തന്നെ സ്പർശിച്ചു. അന്ന് കരഞ്ഞ് ബഹളം വച്ചതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് പരാതിക്കാരി ആരോപിക്കുന്നു.
ചെറിയ അഡ്ജസ്റ്റുമെന്റുകൾക്ക് തയ്യാറായാൽ നിന്നെ അവർ നല്ല രീതിയിൽ നോക്കുമെന്നും നടി പറഞ്ഞു. കൂടാതെ തന്റെ പ്രായത്തിലുള്ള കുട്ടികളെ ദുബായിലൊക്കെ കൊണ്ടുപോയിട്ടുണ്ടെന്നും അവർ പറഞ്ഞുവെന്നും പരാതിയിൽ വ്യക്തമാക്കി.
പിന്നീട് നടി തന്നെ വീട്ടിലാക്കി. നടി പലർക്കെതിരെയും ഇപ്പോൾ ആരോപണം ഉന്നയിക്കുകയാണ്. എന്നാൽ അങ്ങനെയല്ല കാര്യങ്ങളെന്ന് പുറത്തറിയിക്കാൻ വേണ്ടി മാത്രമാണ് താൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നതെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.
Source link