WORLD

സ്ഫോടനപരമ്പരയ്ക്കായി ഇസ്രയേൽ മാസങ്ങൾക്കുമുൻപേ തയ്യാറെടുപ്പുതുടങ്ങി; ബീപ് ശബ്ദത്തിന് പുറകേ സ്ഫോടനം


ബയ്‌റുത്ത്: ലെബനനിലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയ്ക്കെതിരേ, പേജറുകളുപയോഗിച്ച് സ്ഫോടനപരമ്പര നടത്താൻ ഇസ്രയേൽ മാസങ്ങൾക്കുമുൻപ് തയ്യാറെടുപ്പുതുടങ്ങിയിരുന്നെന്ന് റിപ്പോർട്ട്. ഈ വർഷമാദ്യം ഹിസ്ബുള്ള ഇറക്കുമതിചെയ്ത 5000 പേജറുകളിൽ ഇസ്രയേൽ ചാരസംഘടനയായ മൊസാദ് സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിരുന്നെന്ന് ലെബനീസ് സുരക്ഷാവിഭാഗത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ടുചെയ്തു.അതിൽ 3000 എണ്ണമാണ് ചൊവ്വാഴ്ച ലെബനനിലും സിറിയയിലും പലയിടങ്ങളിലായി ഒരേസമയം പൊട്ടിത്തെറിച്ചത്. സ്ഫോടനപരമ്പരയിൽ ലെബനനിൽമാത്രം ഒൻപതുപേർ മരിച്ചു. മുവ്വായിരത്തിനടുത്താളുകൾക്ക് പരിക്കേറ്റു. പരിക്കുപറ്റിയ ഇറാന്റെ ലെബനനിലെ സ്ഥാനപതി മുജ്തബ അമീനിയുടെ ഒരു കണ്ണ് നഷ്ടപ്പെട്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടുചെയ്തു.


Source link

Related Articles

Back to top button