കെയ്ൻ ഹാട്രിക്കിൽ ബയേണ്‍
മ്യൂണിക്: പുതിയ രീതിയിലുള്ള മത്സരക്രമവുമായി യുവേഫ ചാന്പ്യൻസ് ലീഗിനു തുടക്കമായി. വന്പൻമാരെല്ലാം വൻ വിജയം സ്വന്തമാക്കിയാണ് ടൂർണമെന്റിന് തുടക്കമിട്ടത്. യുവന്റസ്, ബയേണ്‍ മ്യൂണിക്ക്, റയൽ മഡ്രിഡ്, ലിവർപൂൾ ടീമുകൾ തകർപ്പൻ ജയം സ്വന്തമാക്കി. നാലു ഗോളുകൾ നേടിയ ഹാരി കെയ്ന്റെ മികവിൽ ബയേണ്‍ മ്യൂണിക്ക് വൻ ജയം സ്വന്തമാക്കി. സ്വന്തം കാണികളുടെ മുന്നിൽ കളിച്ച ബയേണ്‍ 9-2ന് ഡൈനാമോ സാഗ്രെബിനെ തോൽപ്പിച്ചു. ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ടീമെന്ന റിക്കാർഡും ബയേണ്‍ സ്വന്തമാക്കി. 19 പെനാൽറ്റി, 57, 73 (പെനാൽറ്റി), 78 (പെനാൽറ്റി) മിനിറ്റുകളിലാണു കെയ്ൻ വലകുലുക്കിയത്. യൂറോപ്യൻ കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇംഗ്ലീഷ് കളിക്കാരനെന്ന റിക്കാർഡ് കെയ്ൻ 33 ഗോളുകളുമായി സ്വന്തമാക്കി. വെയ്ൻ റൂണിയുടെ 30 ഗോളിന്റെ റിക്കാർഡാണു പിന്തള്ളിയത്. കൂടാതെ, യൂറോപ്യൻ കപ്പിൽ പെനാൽറ്റികളിലൂടെ ഹാട്രിക് നേടുന്ന ആദ്യ കളിക്കാരനുമായി. മൈക്കിൽ ഒലിസെ ഇരട്ടഗോളുകളും നേടി. റാഫേൽ ഗുരെയ്രോ, ലിറോയ് സനെ, ലിയോണ്‍ ഗോറെട്സ്കെ എന്നിവരും ജർമൻ വന്പൻമാർക്കായി ലക്ഷ്യം കണ്ടു. ബ്രൂണോ പെറ്റ്കോവിക്, തകുയ ഒഗിവാര എന്നിവരാണു ഡൈനാമോയുടെ സ്കോറർമാർ.
മിലാൻ കടന്ന് ലിവർപൂൾ കരുത്തരുടെ പോരാട്ടത്തിൽ എസി മിലാനെ ലിവർപൂൾ കീഴടക്കി. ഒന്നിനെതിരേ മൂന്നുഗോളുകൾക്കാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ ജയം. ക്രിസ്റ്റ്യൻ പുലിസിച്ചിലൂടെ മൂന്നാം മിനിറ്റിൽ മിലാൻ മുന്നിലെത്തി. എന്നാൽ 23-ാം മിനിറ്റിൽ ഇബ്രാഹിമ കൊണാറ്റയിലൂടെ ലിവർപൂൾ തിരിച്ചടിച്ചു. 41-ാം മിനിറ്റിൽ വിർജിൽ വാൻ ഡിക്ക് ടീമിനെ മുന്നിലെത്തിച്ചു. 67-ാം മിനിറ്റിൽ സോബോസ്ലൈ ലിവർപൂളിന്റെ ജയം ഉറപ്പിച്ചു. ആസ്റ്റണ്‍ വില്ല ഏകപക്ഷീയമായ മൂന്നുഗോളുകൾക്കു യംഗ് ബോയ്സിനെ പരാജയപ്പെടുത്തി.
Source link