KERALAM

‘മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയെങ്കിലും പരിഹാരമില്ല’; നവകേരള  സദസിനിടെ  സ്റ്റേജിലേയ്ക്ക്  ഓടിക്കയറാൻ ശ്രമം, യുവാവ് കസ്റ്റഡിയിൽ

തൃശൂർ: നവകേരള സദസിനിടെ സ്റ്റേജിലേയ്ക്ക് ഓടിക്കയറാൻ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടക്കാഞ്ചേരിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ ആര്യമ്പാട് സ്വദേശി റഫീഖ് ആണ് പിടിയിലായത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ യുവാവ് സ്റ്റേജിലേയ്ക്ക് ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു.

ഉടൻ തന്നെ പൊലീസ് ഇയാളെ തടഞ്ഞ് സ്ഥലത്ത് നിന്നും നീക്കി. പിന്നീട് കസ്റ്റഡിലെടുത്തു. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിരുന്നെങ്കിലും പരിഹാരമായില്ലെന്ന് പറഞ്ഞാണ് യുവാവ് സ്റ്റേജിലേയ്ക്ക് കയറാൻ ശ്രമിച്ചതെന്നാണ് വിവരം.

അതേസമയം, നവകേരളസദസിൽ മന്ത്രിമാർ എത്തുമ്പോൾ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് ജനം പ്രതീക്ഷിച്ചതെന്നും എന്നാൽ പൊതുജനങ്ങളെ രണ്ടാംതരം പൗരന്മാരാക്കി അവഹേളിക്കുകയാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

മുഖ്യമന്ത്രിയും മന്ത്രിമാരും മാന്യന്മാരെ മാത്രമാണ് നേരിൽ കാണുന്നത്. നവകേരളസദസിൽ പരാതികൾ കൂടാൻ കാരണം ഏഴുവർഷത്തെ എൽ.ഡി.എഫ് ഭരണമാണ്. ഉദ്യോഗസ്ഥർക്ക് പരാതി കൊടുക്കാനാണെങ്കിൽ മന്ത്രിമാർ യാത്ര നടത്തേണ്ടതില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് സർക്കാർ ചെലവിൽ നടത്തുന്ന പി.ആർ തട്ടിപ്പും ധൂർത്തുമാണിത്.

കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പുനർ നിയമനത്തിൽ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തി. ഗവർണറും ജനാധിപത്യ വിരുദ്ധ സമീപനം സ്വികരിച്ചു. മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Source link

Related Articles

Back to top button