സ്പീക്കർ എ.എൻ.ഷംസീറിന്റെ മാതാവ് സെറീനയുടെ കബറടക്കം നടത്തി
തലശ്ശേരി: സി.പി.എം സംസ്ഥാനകമ്മിറ്റി അംഗവും നിയമസഭാ സ്പീക്കറുമായ അഡ്വ.എ.എൻ. ഷംസീറിന്റെ മാതാവ് എ.എൻ.സറീനയുടെ (70) മൃതദേഹം വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ കോടിയേരി വയലളം ജുമാ മസ്ജിദിൽ കബറടക്കി.മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രിമാരായ എം.ബി.രാജേഷ്, മുഹമ്മദ് റിയാസ്, എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, സി.പി.എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ,പി.കെ.ശ്രീമതി, സംസ്ഥാനസെക്രട്ടേറിയറ്റംഗം എം.സ്വരാജ്, സി.പി.എം ജില്ല സെക്രട്ടറിമാരായ എം.വി.ജയരാജൻ, പി.മോഹനൻ. കെ.കെ.ശൈലജ എം.എൽ.എ, സച്ചിൻ ദേവ് എം.എൽ.എ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി.ദിവ്യ, ഡി.സുരേഷ്‌കുമാർ, ഖാദി ബോർഡ് വൈസ്‌ചെയർമാൻ പി.ജയരാജൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പനോളി വത്സൻ, എൻ.ചന്ദ്രൻ, ടി.വി.രാജേഷ്, പി.ശശി, കെ. കെ.രാഗേഷ്, എം.പിമാരായ ഡോ.വി. ശിവദാസൻ, പി.സന്തോഷ്‌കുമാർ, എം.എൽ.എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, എം.വിജിൻ, ടി. ഐ.മധുസൂദനൻ, കെ.കെ.രമ, കെ.പി.മോഹനൻ, കെ.വി.സുമേഷ്, എം.രാജഗോപാലൻ, കെ.ബാബു, കെ.എ.പ്രസേനൻ, ഇ.കെ.വിജയൻ, സി.പി.ഐ നേതാക്കളായ സി.എൻ.ചന്ദ്രൻ, സി.പി.സന്തോഷ്‌കുമാർ, എ.പ്രദീപൻ,സി.പി.ഷൈജൻ, കണ്ണൂർ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി, മുൻ സംസ്ഥാനപ്രസിഡന്റ് പി.കെ.കൃഷ്ണദാസ്, കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ്, മുസ്ലിംലീഗ് നേതാക്കളായ പാറക്കൽ അബ്ദുള്ള, അബ്ദുൾകരീം ചേലേരി, പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ, സമീർ മലബാർ ഗോൾഡ്, ബാലവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ, യുവജനകമ്മിഷൻ ചെയർമാൻ എം.ഷാജർ, എസ്.കെ.സജീഷ് തുടങ്ങിയവർ വീട്ടിലെത്തിയിരുന്നു.
Source link