ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച മൂന്നു ബംഗ്ലാദേശി മാധ്യമപ്രവർത്തകർ പിടിയിൽ
ധാക്ക: ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച മൂന്നു ബംഗ്ലാദേശി മാധ്യമപ്രവർത്തകരും ഒരു പൗരനും പിടിയിലായി. ഏകതൂർ ടിവി ചീഫ് എഡിറ്റർ മൊസമ്മേൽ ബാബു, ഭോറെർ കാഗോജ് എഡിറ്റർ ശ്യാമൾ ദത്ത, ഏകതുർ ടിവി റിപ്പോർട്ടർ മഹ്ബാബുർ റഹ്മാൻ, ഡ്രൈവർ സലിം എന്നിവരെയാണ് പിടികൂടിയത്. മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി ഉറ്റബന്ധമുണ്ടായിരുന്ന മാധ്യമപ്രവർത്തകരാണിവർ. ധോബോറാ അതിർത്തിമേഖലയിൽനിന്ന് പ്രദേശവാസികളാണ് ഇവരെ ആദ്യം പിടികൂടിയത്. പിന്നീട് പോലീസിനു കൈമാറുകയായിരുന്നു.
മൊസമ്മേൽ ബാബുവിനെയും ശ്യാമൾ ദത്തയെയും നാട്ടുകാർ മർദിച്ചുവെന്നും ഇവരുടെ പക്കലുണ്ടായിരുന്ന പണം കവർന്നുവെന്നും സമയ് ടിവി ചാനൽ റിപ്പോർട്ട് ചെയ്തു.
Source link