സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം: നയൻതാരയെ കണ്ട് കണ്ണുനിറഞ്ഞ് പേളി മാണി
സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം: നയൻതാരയെ കണ്ട് കണ്ണുനിറഞ്ഞ് പേളി മാണി | Nayanthara Pearle Maaney
സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം: നയൻതാരയെ കണ്ട് കണ്ണുനിറഞ്ഞ് പേളി മാണി
മനോരമ ലേഖകൻ
Published: September 16 , 2024 02:30 PM IST
1 minute Read
നയൻതാരയും പേളി മാണിയും
തെന്നിന്ത്യൻ താരം നയൻതാരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പേളി മാണി കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ദുബായിൽ നടന്ന സൈമ അവാർഡ് വേദിയിൽ വച്ചാണ് പേളി മാണി തന്റെ ഇഷ്ട നായികയെ കണ്ടത്. സൈമ അവാർഡ്സിന്റെ അവതാരകയായിരുന്നു പേളി.
‘‘ഇത് സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം, ഒരേയൊരു നയൻതാരയ്ക്കൊപ്പം. ആദ്യമായാണ് അവരെ നേരിൽ കാണുന്നത്. ഞാൻ സ്വർഗത്തിലെത്തിയ പ്രതീതിയായിരുന്നു, സന്തോഷ കണ്ണീർ.’’ എന്നാണ് നയൻതാരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പേളി കുറിച്ചത്.
സെപ്റ്റംബർ 15ന് ദുബായിൽ നടന്ന സൈമ അവാർഡ്സിൽ പങ്കെടുക്കാൻ വിഘ്നേഷിനൊപ്പമാണ് നയൻതാര എത്തിയത്. അവാർഡ് ദാന ചടങ്ങിൽ അന്നപൂരണിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരവും നയൻതാര സ്വീകരിച്ചു
ടെസ്റ്റ്, 1960 മുതൽ മണ്ണങ്ങാട്ടി, തനി ഒരുവൻ 2 എന്നിവയാണ് നയൻതാരയുടെ അണിയറയിലൊരുങ്ങുന്ന തമിഴ് ചിത്രങ്ങൾ. നിവിൻ പോളിക്കൊപ്പം അഭിനയിക്കുന്ന ഡിയർ സ്റ്റുഡൻസും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
English Summary:
Fan Girl Moment! Pearle Maaney’s Heartfelt Words After Meeting Nayanthara at SIIMA
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews mo-entertainment-movie-pearlemaaney 1g4lp7occg8aoc64kfvh4gk37e f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-nayanthara
Source link