CINEMA
ഓണത്തിന് ഗ്ലാമറസ്സായി മലയാളി താര സുന്ദരികൾ
ഓണക്കാലത്ത് തിളങ്ങി മലയാളി സുന്ദരികൾ. മലയാളി മങ്കയായി സെറ്റ് സാരിയിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന താരസുന്ദരിമാരുടെ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറൽ.
സെറ്റ് സാരിയും നീല ബ്രോക്കേഡ് ബ്ലൗസിനുമൊപ്പം കുപ്പിവളകളും അണിഞ്ഞുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നടി നമിത പ്രമോദ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
മമിത ബൈജു, അനിഖ സുരേന്ദ്രൻ, നിമിഷ സജയൻ, മഞ്ജിമ മോഹൻ, അന്ന ബെൻ തുടങ്ങിയ മലയാളത്തിലെ യുവനടിമാരും തങ്ങളുടെ ഓണച്ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
തന്റെ ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ വസ്ത്രം ധരിച്ചായിരുന്നു കാവ്യ മാധവന്റെ ഓണാശംസകൾ.
Source link