KERALAMLATEST NEWS

സെന്റാക് പുതുച്ചേരി മെഡിക്കൽ പി.ജി കൗൺസലിംഗിന് അപേക്ഷിക്കാം

പുതുച്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പി. ജി അഡ്മിഷന്‌ സെന്റാക്-സെൻട്രലൈസ്‌ഡ്‌ അലോട്ട്മെന്റ് കമ്മിറ്റി ഓൺലൈൻ കൗൺസലിംഗിന് സെപ്തംബർ 21 നു വൈകിട്ട് 6 വരെ അപേക്ഷിക്കാം. എം.ഡി, എം.എസ് സീറ്റുകളാണ് നാലു മെഡിക്കൽ കോളേജുകളിലുള്ളത്. പോണ്ടിച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, ശ്രീ വെങ്കിടേശ്വര മെഡിക്കൽ കോളേജ്, മനകുള വിനായക, ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് എന്നിവയിലായി 334 സീറ്റുകളുണ്ട്. നാലു റൗണ്ട് കൗൺസലിംഗുണ്ട്. സർക്കാർ, മാനേജ്മെന്റ്, എൻ.ആർ.ഐ ക്വാട്ട സീറ്റുകൾക്ക് അപേക്ഷിക്കാം. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് മാനേജ്മെന്റ്, എൻ.ആർ.ഐ സീറ്റുകൾക്ക് അപേക്ഷിക്കാം. 5000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. പുതുച്ചേരി സംസ്ഥാനത്തുള്ളവർക്ക് സർക്കാർ സീറ്റുകൾക്ക് 1500 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്.

രജിസ്റ്റർ ചെയ്യാൻ പാസ്പോർട്ട് സൈസ് ഫോട്ടോ, സ്കാൻഡ് ഒപ്പ്, ജനന സർട്ടിഫിക്കറ്റ്,ബിരുദ സർട്ടിഫിക്കറ്റ്, നീറ്റ് സ്കോർകാർഡ്, ടി.സി മുതലായവ ആവശ്യമാണ്.www.centacpuducherry.in

ക്ലാറ്റ് യു.ജി 2025 മാതൃക ചോദ്യപേപ്പർ പ്രസിദ്ധീകരിച്ചു

നാഷണൽ ലാ സർവ്വകലാശാലകളുടെ കൺസോർഷ്യം ക്ലാറ്റ് യു.ജി 2025 ന്റെ മാതൃക ചോദ്യപേപ്പർ പ്രസിദ്ധീകരിച്ചു.2024 ഡിസംബർ ഒന്നിനാണ് ക്ലാറ്റ് യു.ജി 2025 പരീക്ഷ.പരീക്ഷയിൽ 120 ചോദ്യങ്ങളുണ്ടാകും. ശരിയായ ഉത്തരത്തിന് ഒരു മാർക്ക് ലഭിക്കുമ്പോൾ, തെറ്റായ ഉത്തരത്തിന് 0.25 മാർക്ക് നഷ്ടപ്പെടും. രണ്ടു മണിക്കൂർ സമയത്തെ പരീക്ഷയിൽ ഇംഗ്ലീഷ് ഭാഷ, പൊതു വിജ്ഞാനം, ലോജിക്കൽ റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്‌സ് എന്നിവയിൽ നിന്നു ചോദ്യങ്ങളുണ്ടാകും. മാതൃക ചോദ്യപേപ്പർ www.consortiumofnlus.ac.in ൽ നിന്നു ഡൗൺലോഡ് ചെയ്തെടുക്കാം

ബ്രിട്ടീഷ് അക്കാഡമി റിസർച്ച് ഗ്രാന്റ്സ് 2025

ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസ് എന്നിവയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്ന ബ്രിട്ടീഷ് അക്കാഡമി ലെവർഹും റിസർച്ച് ഗ്രാന്റ്സ് 2025 ന് ഇപ്പോൾ അപേക്ഷിക്കാം. 10000 പൗണ്ടാണ് സ്കോളർഷിപ്.പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമിനാണ് സ്കോളർഷിപ് നൽകുന്നത്. www.thebritishacademy.ac.uk


Source link

Related Articles

Back to top button