KERALAMLATEST NEWS

ഓണക്കാലത്ത് സ്വർണപ്രേമികൾക്ക് ആശ്വാസം; ഇന്നത്തെ സ്വർണവില ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ പവൻ 320 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53440 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6780 രൂപയാണ്.

വെള്ളിയുടെ വിലയും ഇന്നലെ കുറഞ്ഞിട്ടുണ്ട്. രണ്ട് രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയായി. യു എസ് ഡോളർ ശക്തമായതിനെ തുടർന്ന് സ്വർണവില ഇടിഞ്ഞതാണ് സംസ്ഥാനത്ത് വില കുറയാനുള്ള കാരണം. ചിങ്ങമാസം വിവാഹക്കാലം കൂടിയായതിനാൽ ഒരുമിച്ച് സ്വർണം വാങ്ങുന്നവർക്ക് സ്വർണവിലയിലെ ഇടിവ് ആശ്വാസം നൽകുന്നു.

സെപ്‌തംബർ മാസത്തെ സ്വർണവില

സെപ്തംബർ ഒന്ന്: 53,560 രൂപ

സെപ്തംബർ രണ്ട്: 53,360 രൂപ

സെപ്തംബർ മൂന്ന്: 53,360 രൂപ

സെപ്തംബർ നാല്: 53,360 രൂപ

സെപ്തംബർ അഞ്ച്: 53,360 രൂപ

സെപ്തംബർ ആറ് :53,760 രൂപ

സെപ്തംബർ ഏഴ് : 53,440 രൂപ

സെപ്തംബർ എട്ട് : 53,440 രൂപ

അതേസമയം, സ്വര്‍ണാഭരണങ്ങളുടെ വില നിശ്ചയിക്കപ്പെടുന്നതിന് വിവിധ ഘടകങ്ങളുണ്ട്. സ്വര്‍ണത്തിന്റെ വില, പണിക്കൂലി, ഹാള്‍മാര്‍ക്ക് ചാര്‍ജ്, ജിഎസ്ടി എന്നിവയാണ് അത്. എന്നാല്‍ സ്വര്‍ണവില ഉയരുമ്പോള്‍ വലിയ നഷ്ടമില്ലാതെയും അധികം പണം ചെലവാക്കാതെയും ആഭരണം വാങ്ങാനുള്ള എളുപ്പ വഴികളില്‍ ഒന്നാണ് അഡ്വാന്‍സ് ബുക്കിംഗ്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയില്‍ സാധനം വാങ്ങാനുള്ള മാര്‍ഗമാണിത്. എല്ലാ ജൂവലറികളും ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

വിവാഹ പാര്‍ട്ടികള്‍ക്കാണ് അഡ്വാന്‍സ് ബുക്കിംഗ് ഏറെ സഹായകമാകുന്നത്. വില ഉയര്‍ന്നാല്‍ ബുക്ക് ചെയ്ത ദിവസത്തെ വിലയ്ക്കും വില കുറഞ്ഞാല്‍ അന്നത്തെ മാര്‍ക്കറ്റ് നിരക്കിനും വാങ്ങാം എന്നതാണ് അഡ്വാന്‍സ് ബുക്കിംഗ് കൊണ്ടുള്ള ഏറ്റവും വലിയ ഗുണം. മൊത്തം വിലയുടെ നിശ്ചിത ശതമാനം തുക അടച്ചാല്‍ അഡ്വാന്‍സ് ബുക്കിംഗ് നടത്താം എന്നതാണ് സവിശേഷത. വിവാഹ സീസണ്‍ എത്തിയതോടെ വാങ്ങുന്നവര്‍ക്ക് വലിയ ആശ്വാസമാണ് ഈ പ്രീ ബുക്കിംഗ് സംവിധാനം


Source link

Related Articles

Back to top button