ഓണത്തിന് കൈനിറയെ പൊന്ന് വാങ്ങാം, മലയാളികൾക്ക് ഇനി ആഘോഷത്തിന്റെ നാളുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 53,440 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,680 രൂപയുമാണ്. സെപ്റ്റംബർ ആറിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത്. അന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 53,760 രൂപയായിരുന്നു. സെപ്റ്റംബർ രണ്ട്, മൂന്ന്, നാല്, അഞ്ച് എന്നീ ദിവസങ്ങളിലും സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല.
സ്വർണം വാങ്ങുമ്പോൾ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംഗ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി അഞ്ച് ശതമാനമാണ് പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും നൽകണം. അത്തരത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 58,000 രൂപ നൽകേണ്ടി വരും. അതേസമയം, ഒരു ഗ്രാം വെളളിയുടെ വില 90 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 90,000 രൂപയുമാണ്.
ആഗോള സ്വർണവില
ആഗോള വിപണിയിൽ സ്വർണവിലയിൽ മാറ്റം സംഭവിക്കുകയാണ്. നിലവിൽ സ്വർണം ഔൺസിന് 2,502.09 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 24 മണിക്കൂറിനിടെ ആഗോള സ്വർണവിലയിൽ അഞ്ച് ഡോളറോളം കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 30 ദിവസത്തെ സ്വർണവിലയിലെ കയറ്റം 1.25 ശതമാനം (31.02 ഡോളർ) മാത്രമാണ്.
Source link