SPORTS
ത്രില്ലറില്‍ ചെന്നൈയിന്
ഭുവനേശ്വര്‍: ഐഎസ്എല്‍ ഫുട്ബോളില്‍ അഞ്ചു ഗോള്‍ പിറന്ന സൂപ്പര്‍ ത്രില്ലറില്‍ ഒഡീഷ എഫ്സിക്കെതിരേ ജയം സ്വന്തമാക്കി ചെന്നൈയിന് എഫ്സി, 3-2. ഫാറൂഖ് ചൗധരിയുടെ (48′, 51′) ഇരട്ടഗോളാണ് ചെന്നൈയിന്റെ ജയത്തിനു വളമേകിയത്. ഡാനിയേല്‍ ചീമ (69′) ടീമിന്റെ മൂന്നാം ഗോള്‍ സ്വന്തമാക്കി. ഡീഗോ മൗറീഷ്യോയോയുടെ (9′) പെനാല്‍റ്റി ഗോളിലൂടെ ഒഡീഷയായിരുന്നു ആദ്യം ലീഡ് നേടിയത്. റോയ് കൃഷ്ണ(90+5′) ഒഡീഷ തോല്‍വി ഭാരം കുറച്ചു.
ബംഗളൂരു എഫ്സി 1-0ന് ഈസ്റ്റ് ബംഗാളിനെ കീഴടക്കി. അരങ്ങേറ്റ മത്സരത്തില്‍ ഗോള്‍ നേടിയ വിനീത് വെങ്കിടേശാണ് (25′) ബംഗളൂരുവിന്റെ വിജയശില്‍പ്പി.
Source link