ഇതാ വിജയ്യുടെ അവസാന ചിത്രം; സംവിധാനം എച്ച്.വിനോദ്, സംഗീതം അനിരുദ്ധ്
ഇതാ വിജയ്യുടെ അവസാന ചിത്രം; സംവിധാനം എച്ച്.വിനോദ്, സംഗീതം അനിരുദ്ധ് | Thalapathy 69 Movie
ഇതാ വിജയ്യുടെ അവസാന ചിത്രം; സംവിധാനം എച്ച്.വിനോദ്, സംഗീതം അനിരുദ്ധ്
മനോരമ ലേഖകൻ
Published: September 14 , 2024 05:05 PM IST
1 minute Read
എച്ച്.വിനോദ്, വിജയ്
തമിഴ് സൂപ്പർതാരം ദളപതി വിജയ്യുടെ അവസാന ചിത്രമായ ‘ദളപതി 69’ സംവിധാനം ചെയ്യാൻ എച്ച്. വിനോദ്. സിനിമ നിർമിക്കുന്നത് കെവിഎൻ പ്രൊഡക്ഷൻസ് ആണ്. ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ സമ്മാനിച്ച വിജയ് എന്ന താരവും സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ എച്ച്. വിനോദും സൗത്ത് ഇന്ത്യൻ സംഗീത സംവിധാനത്തിലെ മാന്ത്രികൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ ആവേശം ഇരട്ടിയാകം.
കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെവിഎൻ പ്രൊഡക്ഷൻസിന്റെ പേരിൽ ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമായി ചേർന്നാണ് ദളപതി 69ന്റെ നിർമ്മാണം. ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയറ്ററിലേക്കെത്തും.
ആരാധകർക്ക് ആവേശം നൽകുന്ന പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്നും മറ്റു താരങ്ങളെക്കുറിച്ചും അണിയറപ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവയ്ക്കുമെന്നും കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചു. പ്രതീഷ് ശേഖറാണ് ചിത്രത്തിന്റെ കേരള പിആർഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് ആയി പ്രവർത്തിക്കുന്നത്.
7rmhshc601rd4u1rlqhkve1umi-list mo-entertainment-music-anirudhuravichander 3kf26jsqne3slba73lava4ks3g mo-entertainment-common-kollywoodnews mo-entertainment-movie-vijay f3uk329jlig71d4nk9o6qq7b4-list
Source link