അഗാപ്പെയുടെ അത്യാധുനിക ഉപകരണ നിര്‍മാണകേന്ദ്രം ഉദ്ഘാടനം ഇന്ന്
കൊച്ചി: മുന്‍നിര ഇന്‍ വിട്രോ ഡയഗ്നോസ്റ്റിക്സ്(ഐവിഡി) നിര്‍മാതാക്കളായ അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ് കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള അത്യാധുനിക ഉപകരണ നിര്‍മാണ കേന്ദ്രം ആരംഭിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കൊച്ചി ഹോട്ടല്‍ ലെ മെറിഡിയനില്‍ നടക്കുന്ന സോഫ്റ്റ് ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. അഗാപ്പെയ്ക്ക് എറണാകുളം പട്ടിമറ്റത്ത് റീജന്റ് യൂണിറ്റും നെല്ലാടിലെ കിന്‍ഫ്രയില്‍ ഉപകരണ നിര്‍മാണ യൂണിറ്റുമുണ്ട്. ലോകോത്തര ഉപകരണങ്ങളുടെ നിര്‍മാണത്തോടൊപ്പം പ്രാദേശികമായി അനവധി തൊഴിലവസരങ്ങള്‍ പുതിയ പദ്ധതി സൃഷ്ടിക്കുമെന്ന് അഗാപ്പെ ഡയഗ്നോസ്റ്റിക്സ് മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ക്ലിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ആദ്യത്തെ ഇൻ വിട്രോ ബയോ മാര്‍ക്കറുകള്‍ ഉത്പാദിപ്പിക്കുന്നതിന് ജപ്പാനിലെ ഫുജിറെബിയോ ഹോള്‍ഡിംഗ്സുസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഫുജിറെബിയോ മാനുഫാക്ചറിംഗ് ഡിവിഷന് മേധാവിയും വൈസ് പ്രസിഡന്റുമായ തദാഷി നിനോമിയ, ഫുജിറെബിയോ ഗ്ലോബല്‍ ബിസിനസ് മേധാവിയും വൈസ് പ്രസിഡന്റുമായ നയോട്ടാക ഹോണ്‍സാവ, അഗാപ്പെ ചെയര്മാന് ജോസഫ് ജോണ്‍, അഗാപ്പെ ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ ഭാസ്കര്‍ റാവു മല്ലാടി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Source link