ട്രിവാൻഡ്രം ജയം
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ അദാനി ട്രിവാൻഡ്രം റോയൽസ് എട്ടു വിക്കറ്റിനു ഫിനെസ് തൃശൂർ ടൈറ്റൻസിനെ തോൽപ്പിച്ചു. സ്കോർ: തൃശൂർ 20 ഓവറിൽ 129/6. ട്രിവാൻഡ്രം 17.5 ഓവറിൽ 133/2. 37 പന്തിൽനിന്ന് 54 റണ്‍സ് അടിച്ചെടുത്ത എം.എസ്. അഖിലാണ് ട്രിവാൻഡ്രത്തെ ജയത്തിലെത്തിച്ചത്. ഗോവിന്ദ് പൈ 23 പന്തിൽ 30 റണ്‍സുമായി പുറത്താകാതെ നിന്നു. 26 പന്തിൽ 22 റണ്‍സ് നേടിയ ഓപ്പണർ റിയാ ബഷീറിന്റെയും 22 പന്തിൽ 21 റണ്‍സ് നേടിയ എസ്. സുബിന്റെയും വിക്കറ്റാണ് ട്രിവാൻഡ്രത്തിനു നഷ്ടമായത്.
മഴയെ തുടർന്ന് വൈകി ആരംഭിച്ച മത്സരത്തിൽ ടോസ് നേടിയ ട്രിവാൻഡ്രം റോയൽസ് തൃശൂർ ടൈറ്റൻസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. 21 പന്തിൽനിന്ന് 35 റണ്‍സുമായി പുറത്താകാതെ നിന്ന അക്ഷയ് മനോഹറാണ് തൃശൂരിന്റെ ടോപ് സ്കോറർ.
Source link