മെഡിസെപ്- 2.87ലക്ഷം പേർക്ക് 1485 കോടിയുടെ ചികിത്സ നൽകി
തിരുവനന്തപുരം:മെഡിസെപിലൂടെ 2.87ലക്ഷം പേർക്ക് 1485 കോടി രൂപയുടെ ചികിത്സാ സഹായം നൽകിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.ഇതിൽ 1,57,768 ജീവനക്കാരും, 1,29,721പെൻഷൻകാരുമാണ്.
അതീവഗുരുതര രോഗങ്ങൾ,അവയവമാറ്റ ശസ്ത്രക്രീയകൾ എന്നിവയ്ക്കായുള്ള പ്രത്യേക നിധിയിൽ നിന്ന് 56.29 കോടി രൂപ നൽകി. വാഹനാപകടം,പക്ഷാഘാതം,ഹൃദയാഘാതം ഉൾപ്പെടെ അടിയന്തര സാഹചര്യങ്ങളിൽ പാനൽ ചെയ്തിട്ടില്ലാത്ത ആശുപത്രികളിൽ ചികിത്സ തേടിയതിന് നാലു കോടി രൂപയും നൽകി.മെഡിസെപ് കേരളം സൃഷ്ടിച്ച മറ്റൊരു ലോക മാതൃകയാണ്. ചികിത്സ തേടുന്ന ഗുണഭോക്താക്കളുടെ എണ്ണത്തിലെ വർദ്ധനവ്,സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെയും സജീവ സാന്നിധ്യം, അവരുടെ പങ്കാളിത്ത മേന്മയിൽ പദ്ധതിയിൽ ഇൻഷ്വർ ചെയ്യപ്പെട്ട നിരവധി ജീവനുകൾക്ക് ലഭ്യമായ മെച്ചപ്പെട്ട ചികിത്സാ സൗകര്യം എന്നിവ മെഡിസെപ്പിന്റെ
മുഖമുദ്രയാണ്. എല്ലാ പ്രായക്കാർക്കും ഒരേ പ്രിമിയം തന്നെയാണ് ഈടാക്കുന്നത്. കുറഞ്ഞ വാർഷിക പ്രിമിയ തുക, അതും മാസത്തവണകളായി മാത്രം ഈടാക്കുന്നവെന്നതും പ്രത്യേകതയാണ്. തിമിരം,പ്രസവം,ഡയാലിസിസ്,കീമോതെറാപ്പി തുടങ്ങീ അവയവമാറ്റ ചികിൽസകൾക്ക് ഉൾപ്പെടെ പരിരക്ഷയുണ്ട്.
Source link