CINEMA

‘രാക്ഷസൻ’ സിനിമയുടെ നിർമാതാവ് ദില്ലി ബാബു അന്തരിച്ചു

‘രാക്ഷസൻ’ സിനിമയുടെ നിർമാതാവ് ദില്ലി ബാബു അന്തരിച്ചു | Dillu Babu Death

‘രാക്ഷസൻ’ സിനിമയുടെ നിർമാതാവ് ദില്ലി ബാബു അന്തരിച്ചു

മനോരമ ലേഖകൻ

Published: September 09 , 2024 04:01 PM IST

1 minute Read

ദില്ലി ബാബു

പ്രശസ്ത തമിഴ് സിനിമ നിർമാതാവ് ജി. ദില്ലി ബാബു (50) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ kഴിയവെയായിരുന്നു അന്ത്യം. ആക്സസ് ഫിലിം ഫാക്ടറിയുടെ ഉടമയാണ്.
2015-ൽ ഉറുമീൻ എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് സിനിമയിലേക്കുള്ള കടന്നുവരവ്. മര​ഗത നാണയം, ഇരവുക്ക് ആയിരം കൺകൾ, രാക്ഷസൻ, ഓ മൈ കടവുളേ, ബാച്ച്ലർ, മിറൽ, കൾവൻ എന്നിവയാണ് നിർമിച്ച സുപ്രധാന ചിത്രങ്ങൾ. ഇതിൽ കൾവൻ അടുത്തിടെയാണ് തിയറ്ററുകളിലെത്തിയത്.

I am still in shock and speechless at the loss of our Ratsasan producer, Dillibabu sir. He had the vision to see big things and was a man with big dreams. Truly a dreamer with the hard work and commitment to make them possible. This is a significant loss to the world. My deepest… pic.twitter.com/SVDZfcfMf2— Ghibran Vaibodha (@GhibranVaibodha) September 9, 2024

മിഡ് ബജറ്റ് പടങ്ങളിലൂടെ നിരവധി പുതു സംവിധായകര്‍ക്ക് അവസരം നല്‍കിയ നിര്‍മ്മാതാവാണ് വിടവാങ്ങിയത് എന്ന് നിര്‍മാതാവ് എസ്ആര്‍ പ്രഭു എക്സ് പോസ്റ്റില്‍ അനുസ്മരിച്ചു.  2018ല്‍ ഇറങ്ങിയ രാക്ഷസന്‍ ആ വര്‍ഷത്തെ തമിഴിലെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്നു.  ദില്ലി ബാബു നിര്‍മ്മിച്ച ഏറ്റവും പണം വാരിപ്പടവും ഇതായിരുന്നു. പിന്നീട് വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

ഒരു ലക്ഷ്യവും അവ സാധ്യമാക്കാനുള്ള കഠിനാധ്വാനവും പ്രതിബദ്ധതയുമുള്ള സ്വപ്നത്തെ പിന്തുടര്‍ന്ന വ്യക്തിയെന്നാണ് രാക്ഷസന്‍ സംഗീത സംവിധായകന്‍ ജിബ്രാന്‍ ദില്ലി ബാബുവിനെ അനുസ്മരിച്ചത്. 

വലിയം എന്ന പുതിയ ചിത്രത്തിന്‍റെ പ്രി പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കവെയാണ് നിര്‍മാതാവിന്‍റെ വിടവാങ്ങല്‍.

English Summary:
Renowned Tamil film producer Dilli Babu passes away at 50

7rmhshc601rd4u1rlqhkve1umi-list mo-celebrity-celebritydeath mo-entertainment-common-kollywoodnews 6658dsk61f440872v9odq0rqio f3uk329jlig71d4nk9o6qq7b4-list




Source link

Related Articles

Back to top button