HEALTH

ചർമത്തിൽ ചൊറിച്ചിൽ, ഉറക്കത്തിൽ അമിതമായി വിയർക്കുക; രക്താർബുദത്തിന്റെ ലക്ഷണങ്ങൾ ഇവ


എല്ലാ വർഷവും സെപ്റ്റംബർ മാസം രക്താർബുദ അവബോധ മാസമായി ആചരിക്കുന്നു. ഓരോ വർഷവും 1.24 ദശലക്ഷം പേരാണ് രോഗബാധിതരാകുന്നത്. ആകെയുള്ള അർബുദബാധിതരുടെ ആറുശതമാനമാണിത്. വർഷം തോറും 7,20,000 പേരാണ് രക്താർബുദം മൂലം മരണമടയുന്നത്. ഇത് ആകെയുള്ള അർബുദ മരണങ്ങളിൽ 7 ശതമാനത്തിലും കൂടുതലാണ്. അതുകൊണ്ടു തന്നെ രക്താർബുദത്തെക്കുറിച്ച് ജനങ്ങൾക്ക് അറിവു പകരേണ്ടത് വളരെ പ്രധാനമാണ്. 

അസ്ഥിമജ്ജയിൽ ഉണ്ടാകുന്ന ഒരിനം അർബുദമാണ് ബ്ലഡ്കാൻസർ അഥവാ രക്താർബുദം. പഴയ ശ്വേതരക്താണുവിനു പകരം പുതിയവ ആരോഗ്യമുള്ള ശരീരത്തിൽ ഉണ്ടായി വരും. എന്നാൽ അസ്ഥിമജ്ജയിൽ ശ്വേതരക്താണുവിന്റെ അമിത ഉൽപാദനം നടക്കുമ്പോഴാണ് അത് അർബുദത്തിലേക്ക് നയിക്കുന്നത്. രക്താർബുദം ഉള്ളവരിൽ അസാധാരണ രക്തകോശങ്ങൾ, സാധാരണ രക്തകോശങ്ങളേക്കാൾ അധികമാകുകയും ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. 

Representative image. Photo Credit: kerkez/istockphoto.com

ലക്ഷണങ്ങൾരക്താർബുദത്തിന്റെ ലക്ഷണങ്ങളെ അറിയാം. ∙അകാരണമായി ശരീരഭാരം കുറയുക.∙അകാരണമായ രക്തസ്രാവം∙മുഴകളും വീക്കവും∙ശ്വാസമെടുക്കാൻ പ്രയാസം∙ഉറക്കത്തിൽ അമിതമായി വിയർക്കുക. ∙തുടർച്ചയായ, ഗുരുതരമായ അണുബാധ∙ഇടയ്ക്കിടെ പനി വരുക.∙ചർമത്തിൽ ചൊറിച്ചിൽ, ചുവന്ന പാടുകൾ∙എല്ലുകൾ, സന്ധികൾ, ഉദരം എന്നിവിടങ്ങളിൽ വേദന∙ക്ഷീണം∙വിളർച്ച

സാധ്യതാഘടകങ്ങൾരക്താർബുദം ഉണ്ടാകാനുള്ള സാധ്യതകൾ ഇതുവരെയും പൂർണമായും മനസ്സിലാക്കിയിട്ടില്ല. എന്നിരുന്നാലും ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങൾ ചേർന്നാണ് രോഗം ഉണ്ടാകുന്നത് എന്ന് കരുതുന്നു. പുകവലി, വികിരണങ്ങളുമായുള്ള സമ്പർക്കം, ചില രാസവസ്തുക്കൾ ഇവയെല്ലാം രക്താർബുദ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. 

കാരണങ്ങൾരക്താർബുദം വരാനുള്ള ചില കാരണങ്ങൾ ഇവയാണ്. ∙പ്രായം∙ലിംഗം∙വർഗം∙കുടുംബചരിത്രം∙റേഡിയേഷൻ, രാസവസ്തുക്കളുമായുള്ള സമ്പർക്കം∙മറ്റ് ആരോഗ്യപ്രശ്നങ്ങളും ചികിത്സകളും 

വിവിധതരം രക്താർബുദങ്ങളെ അറിയാം∙ലുക്കീമിയ – ഏറ്റവും സാധാരണമായ രക്താർബുദമാണിത്. കുട്ടികളിലും കൗമാരക്കാരിലും ഏറ്റവും കൂടുതലായി കാണപ്പെടുന്നതും ലുക്കീമിയയാണ്. കഴിഞ്ഞ നാൽപതു വർഷങ്ങളായി രോഗമുക്തിയുടെ നിരക്ക് നാലിരട്ടിയായി വർധിച്ചിട്ടുണ്ട്. ∙ലിംഫോമ – ലിംഫാറ്റിക് സംവിധാനത്തെ ബാധിക്കുന്ന രക്താർബുദമാണിത്. അസ്ഥി മജ്ജയും (bone marrow)  ഇതിലുൾപ്പെടും. കഴിഞ്ഞ നാൽപതു വർഷമായി ലിംഫോമയുടെ രോഗമുക്തി നിരക്ക് ഇരട്ടിയായി വർധിച്ചിട്ടുണ്ട്. ∙മൈലോമ – അസ്ഥിമജ്ജയിൽ ആരംഭിച്ച് പ്ലാസ്മോ കോശങ്ങളെ ബാധിക്കുന്ന അർബുദമാണിത്. മൈലോമകളിൽ വളരെ സാധാരണമായി കാണപ്പെടുന്നതാണ് മൾട്ടിപ്പിൾ മൈലോമ. രോഗം കണ്ടെത്തിയ ആളുകളിൽ പകുതിയിലധികം പേർ അഞ്ചു വർഷത്തിലധികം ജീവിച്ചിരുന്നു. 

ഈ മൂന്നിനം രക്താർബുദങ്ങളെയും വീണ്ടും വ്യത്യസ്ത ഉപവിഭാഗങ്ങളായി തരിച്ചിട്ടുണ്ട്. ∙ലുക്കീമിയ തന്നെ നാലു തരത്തിലുണ്ട്. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ, അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ, ക്രോണിക് ലിംഫോസൈറ്റിക് ലുക്കീമിയ, ക്രോണിക് മൈലോജനസ് ലുക്കീമിയ എന്നിവയാണവ. ∙ലിംഫോമ ആറു വിഭാഗത്തിലുണ്ട്. ഹോഡ്ഗ്കിൻ ലിംഫോമ, നോൺ ഹോഡ്ഗ്കിൻ ലിംഫോമ, വാൽഡൻസ്റ്റോം മാക്രോഗ്ലോബുലിനേമിയ, ഫോളിക്കുലാർ ലിംഫോമ, ബി– സെൽ ലിംഫോമ, ക്യൂട്ടേനിയസ് ടി സെല്‍ ലിംഫോമ എന്നിവയാണ് ആറിനം ലിംഫോമകൾ. ∙മൈലോമ വിഭാഗത്തിൽ മൂന്ന് തരം രക്താർബുദം ഉണ്ട്. മൾട്ടിപ്പിൾ മൈലോമ, പ്ലാസ്മാസൈറ്റോമ, അമിലോയ്ഡോസിസ് എന്നിവയാണവ.


Source link

Related Articles

Back to top button