CINEMA

കാത്തിരിപ്പിനൊടുവിൽ കൺമണി പിറന്നു; ദീപികയ്ക്കും രൺവീറിനും പെൺകുഞ്ഞ്

കാത്തിരിപ്പിനൊടുവിൽ കൺമണി പിറന്നു; ദീപികയ്ക്കും രൺവീറിനും പെൺകുഞ്ഞ് | Deepika and Ranveer Welcome Baby Girl | Bollywood

കാത്തിരിപ്പിനൊടുവിൽ കൺമണി പിറന്നു; ദീപികയ്ക്കും രൺവീറിനും പെൺകുഞ്ഞ്

മനോരമ ലേഖിക

Published: September 08 , 2024 04:13 PM IST

1 minute Read

ബോളിവുഡ് താരദമ്പതിമാരായ ദീപിക പദുക്കോണിനും രണ്‍വീര്‍ സിങ്ങിനും പെൺകുഞ്ഞ് ജനിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് കുഞ്ഞ് അതിഥിയെത്തിയ സന്തോഷ വാർത്ത താരങ്ങൾ ആരാധകരെ അറിയിച്ചത്. നിമിഷങ്ങൾക്കുള്ളിൽ പോസ്റ്റ് വൈറലായി. 
‘സ്വാഗതം ബേബി ഗേൾ’ എന്നെഴുതിയ പോസ്റ്ററാണ് ദീപികയും രൺവീറും പങ്കുവച്ചത്. സന്തോഷ വിവരം പങ്കുവച്ച് ആദ്യ അരമണിക്കൂറിൽ തന്നെ 12 ലക്ഷം പേരാണ് ദീപികയ്ക്കും രൺവീറിനും സ്നേഹം അറിയിച്ചത്. പ്രിയങ്ക ചോപ്ര, ശ്രദ്ധ കപൂർ തുടങ്ങി നിരവധി പേർ താരദമ്പതികൾക്ക് ആശംസകളുമായെത്തി. 

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് മനോഹരമായ മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ദീപിക പങ്കുവച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളില്‍ മൂന്ന് ഔട്ട്ഫിറ്റുകളിലായിരുന്നു ദീപിക പ്രത്യക്ഷപ്പെട്ടത്. 

നിരന്തരം വിമർശനങ്ങൾ നേരിടുന്ന നടിയാണ് ദീപിക. അത്തരത്തിൽ ദീപിക ഗര്‍ഭിണി ആയത് മുതല്‍ വ്യാജ ഗര്‍ഭം എന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയർന്നിരുന്നത്. താരം സറോഗസിയിലൂടെയാണ് അമ്മയാകാന്‍ പോകുന്നതെന്നും ബേബി ബംപ് എന്ന പേരില്‍ തലയിണ വച്ചാണ് വരുന്നതെന്നുമുള്ള വിമര്‍ശനങ്ങളും എത്തിയിരുന്നു. ഈ ആരോപണങ്ങൾക്കെല്ലാം മറുപടിയായിരുന്നു നിറവയറിലുള്ള ദീപികയുടെ മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ.  

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-deepikapadukone mo-entertainment-common-viralpost f3uk329jlig71d4nk9o6qq7b4-list 5b8fph3fkh0s0pkh8jt3a8ckev mo-entertainment-movie-ranveersingh mo-entertainment-common-bollywoodnews


Source link

Related Articles

Back to top button