സിജു വിൽസൺ-ഉല്ലാസ് കൃഷ്ണ ചിത്രം ‘പുഷ്പക വിമാനം’ ഒക്ടോബർ 4ന്
സിജു വിൽസൺ-ഉല്ലാസ് കൃഷ്ണ ചിത്രം ‘പുഷ്പക വിമാനം’ ഒക്ടോബർ 4ന് | Pushpaka Vimanam Movie
സിജു വിൽസൺ-ഉല്ലാസ് കൃഷ്ണ ചിത്രം ‘പുഷ്പക വിമാനം’ ഒക്ടോബർ 4ന്
മനോരമ ലേഖകൻ
Published: September 07 , 2024 02:23 PM IST
1 minute Read
രാജ്‌കുമാർ സേതുപതി അവതരിപ്പിക്കുന്ന, റയോണ റോസ് പ്രൊഡക്‌ഷൻസ് നിർമ്മിച്ച് ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്ത പുഷ്പക വിമാനം ഒക്ടോബർ 4ന് റിലീസ് ചെയ്യും. സിജു വിൽസൻ, നമൃത, ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് സന്ദീപ് സദാനന്ദനും ദീപു എസ് നായരും ചേർന്നാണ്. പ്രണയം, സൗഹൃദം, അതിജീവനം എന്നീ ഘടകങ്ങൾക്ക് പ്രാധാന്യം നൽകിയാണ് പുഷ്പക വിമാനം ഒരുക്കിയിരിക്കുന്നത്.
സ്റ്റാൻഡ് അപ് കോമേഡിയനും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ സിദ്ദിഖ് റോഷൻ, സംഗീത സംവിധായകൻ രാഹുൽ രാജ് എന്നിവർ ചേർന്നാലപിച്ച, ഈ ചിത്രത്തിലെ “കാതൽ വന്തിരിച്ചു” എന്ന റീമിക്സ് ഗാനം നേരത്തെ പുറത്തു വന്നിരുന്നു. സിദ്ദിഖ്, മനോജ് കെ യു, ലെന, പത്മരാജ് രതീഷ്, സോഹൻ സീനുലാൽ, ഷൈജു അടിമാലി, ജയകൃഷ്ണൻ, ഹരിത്, വസിഷ്ഠ് എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോ മൂവീസ്, നെരിയാ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ആരിഫാ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
ഛായാഗ്രഹണം രവി ചന്ദ്രൻ, സംഗീതം രാഹുൽ രാജ്, ചിത്രസംയോജനം അഖിലേഷ് മോഹൻ, കലാസംവിധാനം അജയ് മങ്ങാട്, മേക്കപ്പ് ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, പ്രൊഡക്ഷൻ മാനേജർ നജീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, പിആർഒ ശബരി.
English Summary:
Pushpaka Vimanam Movie Release
7rmhshc601rd4u1rlqhkve1umi-list 2lnk7drreskvjfh2ff0sq2heqe f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-siju-wilson
Source link