CINEMA

മമ്മൂക്ക എന്ന മഹാനദി: വൈറലായി ഇർഷാദിന്റെ കുറിപ്പ്

മമ്മൂക്ക എന്ന മഹാനദി: വൈറലായി ഇർഷാദിന്റെ കുറിപ്പ് | Irshad Ali About Mammootty

മമ്മൂക്ക എന്ന മഹാനദി: വൈറലായി ഇർഷാദിന്റെ കുറിപ്പ്

മനോരമ ലേഖകൻ

Published: September 07 , 2024 02:46 PM IST

1 minute Read

മമ്മൂട്ടിക്കൊപ്പം ഇർഷാദ്

മമ്മൂട്ടിക്കു പിറന്നാൾ ആശംസകൾ നേര്‍ന്ന് നടൻ ഇർഷാദ് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. മനോഹരമായ വാക്കുകളാൽ തീർത്ത ഈ കുറിപ്പാണ് ‘അമ്മ’ സംഘടനയുടെ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മമ്മൂട്ടിക്ക് ആശംസകൾ നേരാൻ കടമെടുത്തത്.
‘‘മമ്മൂക്ക എന്ന  മഹാനദി ഒഴുകിക്കൊണ്ടേയിരിക്കുന്നു; കുലുങ്ങിച്ചിരിച്ചും കലങ്ങിക്കയർത്തും, ചിലപ്പോൾ വികാരങ്ങളുടെ പ്രക്ഷുബ്ധമായ ഉള്ളൊഴുക്കുകൾക്കു മേൽ സ്വച്ഛ ശാന്തമായൊരു മന്ദഹാസം വിരിച്ചും, അഭിനയത്തിന്റെ അനന്യ രസവാഹിനി.  

പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയവാഹിനി. ആടാത്ത വേഷങ്ങളില്ല, അണിയാത്ത ചമയങ്ങളില്ല, ഇനി പകരാൻ ഭാവങ്ങളില്ല. എങ്കിലും ഏതോ തീരത്ത് തന്നിലെ നടനെ വെല്ലുവിളിക്കാൻ ഒരു ചെറുവഞ്ചിയും പങ്കായവുമായി കാത്തു നിൽക്കുന്നന്ന അജ്ഞാതനായൊരു സംവിധായകനെയും എഴുത്തുകാരനേയും അവരുടെ പിറക്കാനിരിക്കുന്ന കഥാപാത്രത്തേയും തേടി പാഞ്ഞു പോകുന്ന ഊർജവാഹിനി.

ആ നിസ്തുല പ്രവാഹത്തിനു മുന്നിൽ ഇനിയും പകച്ചു നിൽക്കട്ടെ കാലം! ജന്മദിനാശംസകൾ മമ്മുക്കാ.’’–ഇർഷാദിന്റെ വാക്കുകൾ.

English Summary:
Irshad Ali About Mammootty

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews manoramaonlinenew-malayalam-movies-malayalam-movie mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-irshad-ali 5j0j7k6kg2b4tetk61noc71g7t


Source link

Related Articles

Back to top button