KERALAMLATEST NEWS

കോളനി പോയെങ്കിലും നഗർ കിട്ടാതെ ദളിതർ

കാസർകോട്: പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി പദവി ഒഴിയുന്നതിന് തൊട്ടുമുമ്പ് കെ.രാധാകൃഷ്ണൻ പട്ടിക വിഭാഗത്തിൽപ്പെട്ടവർ കൂട്ടത്തോടെ താമസിക്കുന്ന കേന്ദ്രങ്ങളെ കോളനികൾ എന്ന് വിളിക്കുന്നത് തടയുകയും നഗർ എന്നാക്കി ഉത്തരവ് ഇറക്കിയെങ്കിലും പൂർണ അർത്ഥത്തിൽ പ്രവർത്തികമായില്ല.

കോളനി എന്നത് നീക്കം ചെയ്തെങ്കിലും സ്ഥലത്തിന്റെ പേരുകൾ മാത്രമാണ് സർക്കാർ രേഖകളിൽ ചേർക്കുന്നത്.

ഓരോ ജില്ലാ ആസ്ഥാനത്തും പേരുമാറ്റൽ നടപടി തുടങ്ങിയിരുന്നു. എന്നാൽ നിയമപരമായ സാങ്കേതിക കുരുക്ക് ഒഴിവാക്കാനുള്ള നടപടികളിലേക്ക് കടന്നിട്ടില്ല. പേരുമാറ്റം നടപ്പിലാക്കാൻ കൂടുതൽ ചർച്ചകൾ വേണ്ടിവരുമെന്നാണ് പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഒ.ആർ.കേളു അഭിപ്രായപ്പെട്ടത്. ഭരണഘടന പ്രശ്നങ്ങൾ ഉള്ളതിനാൽ കോളനി എന്ന പേര് മാറ്റുന്നത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന് പട്ടികജാതി പട്ടികവർഗ സംഘടനാ നേതാക്കൾ പറയുന്നു.

അതത് സ്ഥലത്തിന്റെ പേരുകൾ മാത്രമാണ് ഉപയോഗിക്കുന്നത്.മന്ത്രിയുടെ നിർദ്ദേശം വന്നതിന് പിന്നാലെ ഡയറക്ടറേറ്റിൽ നിന്ന് കത്ത് ലഭിച്ചിരുന്നു. അത് പ്രകാരമാണ് കോളനി എന്ന പദം ഉപയോഗിക്കുന്നത് ഒഴിവാക്കിയത്. കാസർകോട് ജില്ലയിൽ ആകെയുള്ള 540 സെറ്റിൽമെന്റുകളുടെയും സ്ഥലപ്പേര് മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

— രവിരാജ്,

പട്ടികജാതി വകുപ്പ് ജില്ലാ

ഓഫീസർ (കാസർകോട്)​

ജാതിയുടെ മതിൽ

# ദളിതർ തങ്ങളുടെ പരിസരങ്ങളിൽ അധിവസിക്കാതിരിക്കാനും അവരെ സഹായിക്കുന്നത് ഇല്ലാതാക്കാനും തങ്ങളുടെ കിണറുകളിൽ നിന്ന് വെള്ളം കോരുന്നത് തടയാനും കുഞ്ഞുങ്ങൾ പരസ്‌പരം ഇടപഴകുന്നത് ഒഴിവാക്കാനും സവർണ സമുദായങ്ങൾക്ക് വേണ്ടി സവർണ ഭരണാധികാരികൾ പണിത ജാതിയുടെ മതിൽ ആയിരുന്നു കോളനികൾ.

# ആദിവാസി സെറ്റിൽമെന്റുകളിൽ വയനാട്ടിലെ മാനന്തവാടിയും തരുണയും മുമ്പേ തന്നെ കോളനി എന്ന പേര് ഉപേക്ഷിച്ചിരുന്നു. പേര് മാറ്റിയെങ്കിലും അവിടെയും ജനവിഭാഗം അനുഭവിക്കുന്ന ദുരിതം മാറിയിട്ടില്ല. 23.52 ലക്ഷം ദളിതർക്ക് ഇന്നും സ്വന്തമായി ഭൂമിയില്ല. ആളോഹരി നോക്കിയാൽ ഒരു വ്യക്തിക്ക് 2.52 സെന്റ് ഭൂമി മാത്രം.

പേ​രു​മാ​റ്റം​ ​കേ​ന്ദ്ര​ ​ഫ​ണ്ടി​ൽ​ ​പ്ര​ശ്ന​മാ​കു​മെ​ന്ന് ​മ​ന്ത്രി​ ​ഒ.​ആ​ർ.​ ​കേ​ളു

ഉ​ദി​നൂ​ർ​ ​സു​കു​മാ​രൻ

കാ​സ​ർ​കോ​ട്:​ ​കേ​ര​ള​ത്തി​ലെ​ ​പ​ട്ടി​ക​ജാ​തി​ ​പ​ട്ടി​ക​വ​ർ​ഗ​ ​മേ​ഖ​ല​ക​ളി​ൽ​ ​കോ​ള​നി​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത് ​ഒ​ഴി​വാ​ക്കു​ന്ന​ത് ​സം​ബ​ന്ധി​ച്ച് ​അ​വ്യ​ക്ത​ത​ക​ൾ​ ​നി​ല​വി​ലു​ണ്ടെ​ന്ന് ​പ​ട്ടി​ക​ജാ​തി​ ​പ​ട്ടി​ക​വ​ർ​ഗ​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ക്ഷേ​മ​ ​വ​കു​പ്പ് ​മ​ന്ത്രി​ ​ഒ​ .​ആ​ർ​ ​കേ​ളു​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​പ​റ​ഞ്ഞു.​ ​കോ​ള​നി​ ​എ​ന്ന​ ​പേ​ര് ​മാ​റ്റു​ന്ന​തി​ൽ​ ​എ​സ്.​സി,​ ​എ​സ്.​ടി​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലും​ ​ര​ണ്ട​ഭി​പ്രാ​യ​മു​ണ്ട്.​ ​പി​ന്നാ​ക്ക​ ​ദ​ളി​ത് ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്കും​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ഇ​ ​ഗ്രാ​ൻ​ഡ് ​ഫ​ണ്ടി​നു​മു​ള്ള​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​വി​ഹി​തം​ ​ന​ഷ്ട​പ്പെ​ടു​മോ​ ​എ​ന്ന​ ​ആ​ശ​ങ്ക​യും​ ​നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.​ ​കോ​ള​നി​ ​എ​ന്ന​ ​പേ​രി​ലാ​ണ് ​ഇ​ക്കാ​ല​മ​ത്ര​യും​ ​കേ​ന്ദ്രം​ ​ഫ​ണ്ട് ​അ​നു​വ​ദി​ക്കു​ന്ന​ത്.​ ​പെ​ട്ടെ​ന്ന് ​അ​ത് ​മാ​റ്റി​ ​ന​ഗ​ർ​ ​എ​ന്നാ​ക്കു​മ്പോ​ൾ​ ​നി​യ​മ​വ​ശം​ ​നോ​ക്കാ​നു​ണ്ട്.​ ​ഉ​ത്ത​ര​വി​ന് ​മു​മ്പ് ​നി​യ​മ​ഭേ​ദ​ഗ​തി​ ​കൊ​ണ്ടു​വ​രാ​തി​രു​ന്ന​താ​ണ് ​പേ​രു​മാ​റ്റം​ ​ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ​നി​യ​മ​ത​ട​സം​ ​ഉ​ണ്ടാ​ക്കി​യ​തെ​ന്ന് ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.


Source link

Related Articles

Back to top button