KERALAMLATEST NEWS

അജിത്തിനെതിരേ അന്വേഷണം ഡി.ജി.പി നേരിട്ട്

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെതിരായ ആരോപണങ്ങൾ പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് നേരിട്ട് അന്വേഷിക്കും.

അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാത്ത സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ നാല് കീഴുദ്യോഗസ്ഥർ അന്വേഷണം നടത്തുന്നതിലെ അനൗചിത്യവും ആരോപണങ്ങളുടെ ഗൗരവവും തിരിച്ചറിഞ്ഞാണിത്. നേരത്തേ അന്വേഷണത്തിന്റെ മേൽനോട്ടം മാത്രമായിരുന്നു ഡി.ജി.പിക്ക്. സേനയുടെ ഭരണ കാര്യങ്ങൾ നോക്കുന്ന പൊലീസ് മേധാവി നേരിട്ട് അന്വേഷണത്തിനിറങ്ങുക പതിവില്ല.

കീഴുദ്യോഗസ്ഥരുടെ അന്വേഷണം കൺകെട്ടാണെന്ന് ബുധനാഴ്ച ‘കേരളകൗമുദി’ റിപ്പോർട്ട് ചെയ്തിരുന്നു.

എ.ഡി.ജി.പിക്കൊപ്പം ആരോപണവിധേയനായ എസ്.പി സുജിത്ത് ദാസ്, ആരോപണമുന്നയിച്ച പി.വി.അൻവർ എം.എൽ.എ എന്നിവരുടെ മൊഴിയെടുക്കുന്നതും അന്വേഷണവും ഐ.ജി ജി.സ്പർജ്ജൻകുമാർ, ഡി.ഐ.ജി തോംസൺജോസ് എന്നിവരായിരിക്കും. അൻവറിന്റെ മൊഴി ഇന്ന് ഡി.ഐ.ജി രേഖപ്പെടുത്തും. സസ്പെൻഷനിലുള്ള എസ്.പി സുജിത്തിനെ അതിനുശേഷം ഐ.ജി വിളിച്ചുവരുത്തും. സംഘത്തിലെ എസ്.പിമാരായ എസ്.മധുസൂദനൻ, എ.ഷാനവാസ് എന്നിവർക്കും ചുമതലകൾ വീതിച്ചു നൽകി. അന്വേഷണ വിവരങ്ങൾ ഡി.ജി.പിക്ക് കൈമാറിയശേഷം, അദ്ദേഹം എ.ഡി.ജി.പിയുടെ മൊഴിയെടുക്കും. അന്തിമറിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുന്നതും ഡി.ജി.പിയായിരിക്കും. അന്വേഷണത്തിൽ അട്ടിമറിയെന്ന ആരോപണം ഒഴിവാക്കാനാണിത്.

സ്വർണക്കടത്ത്, കൊലപാതകം, മന്ത്രിമാരുടെയടക്കം ഫോൺചോർത്തൽ, സ്വർണംപൊട്ടിക്കൽ, കോടികളുടെ കൈക്കൂലി തുടങ്ങി ഗുരുതര ആരോപണങ്ങളാണ് പി.വി.അൻവർ ഉന്നയിച്ചത്. മേലുദ്യോഗസ്ഥനായ എ.ഡി.ജി.പിയുടെ മൊഴിയെടുക്കാനും അന്വേഷിക്കാനും ഐ.ജിയുടെ സംഘത്തിന് കഴിയാത്ത സ്ഥിതിയായിരുന്നു.
അതിനിടെ, അന്വേഷണസംഘത്തിലെ ഐ.ജി ജി.സ്പർജ്ജൻകുമാറും ഡി.ഐ.ജി തോംസൺജോസും നിത്യേനയുള്ള ക്രമസമാധാന കാര്യങ്ങൾ തനിക്ക് റിപ്പോർട്ട് ചെയ്യേണ്ടെന്നും നേരിട്ട് ഡി.ജി.പിയെ അറിയിക്കാനും അജിത് കുമാർ ശുപാർശ നൽകി.

കേസ് ഡയറി

പരിശോധിക്കും

സ്വർണക്കടത്ത് കേസുകൾ, താനൂർ കസ്റ്രഡിമരണം, എടവണ്ണ കൊലപാതകം, വ്യവസായിയായ ‘മാമി’യുടെ തിരോധാനം എന്നീ കേസ് ഡയറികളും രേഖകളും പ്രത്യേകസംഘം പരിശോധിക്കും.

പി.വി.അൻവറിന്റെ എല്ലാ ആരോപണങ്ങളും അന്വേഷിക്കാനാണ് നിർദ്ദേശം. മുഖ്യന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരായ ആരോപണങ്ങൾ സംഘം അന്വേഷിക്കില്ല.

അജിത് ഒഴിയും ?

ക്രമസമാധാന ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കാൻ എം.ആർ.അജിത് കുമാർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്ന് സൂചനയുണ്ട്. ഇതിൽ ഉടൻ തീരുമാനമാവും.

വാ​ക്കു​പാ​ലി​ക്കാ​തെ​ ​സ​ർ​ക്കാ​ർ​:….
ക​ണ്ണീ​രി​ലാ​ണ്ട്
പോ​ളി​ന്റെ​ ​കു​ടും​ബം

പ്ര​ദീ​പ് ​മാ​ന​ന്ത​വാ​ടി

പാ​ക്കം​ ​(​വ​യ​നാ​ട്)​:​ ​കാ​ട്ടാ​ന​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കു​റു​വ​ ​ദീ​പി​ലെ​ ​ഇ​ക്കോ​ ​ടൂ​റി​സം​ ​ജീ​വ​ന​ക്കാ​ര​നാ​യ​ ​പാ​ക്കം​ ​വെ​ള്ള​ച്ചാ​ലി​ൽ​ ​പോ​ളി​ന്റെ​ ​(50​)​ ​കു​ടും​ബ​ത്തി​ന് ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യ​ ​വാ​ഗ്‌​ദാ​ന​ങ്ങ​ൾ​ ​ജ​ല​രേ​ഖ​യാ​യി​ട്ട് ​എ​ട്ടു​മാ​സം.​ ​കു​ടും​ബ​ത്തി​ന് ​ന​ഷ്ട​പ​രി​ഹാ​ര​മാ​യി​ 50​ ​ല​ക്ഷം​ ​രൂ​പ,​ ​ഭാ​ര്യ​ ​സാ​ലി​ക്ക് ​വ​നം​ ​വ​കു​പ്പി​ൽ​ ​ജോ​ലി,​ ​ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​വാ​യ്‌​പ​ ​എ​ഴു​തി​ത്ത​ള്ള​ൽ,​ ​മ​ക​ൾ​ ​സോ​ന​യു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ച്ചെ​ല​വേ​റ്റെ​ടു​ക്ക​ൽ​ ​തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു​ ​വാ​ഗ്‌​ദാ​ന​ങ്ങ​ൾ.
സ​ർ​ക്കാ​ർ​ ​സ​ഹാ​യ​ത്തി​ന് ​കാ​ത്ത് ​നി​ൽ​ക്കാ​തെ​ ​എ​സ്.​എ​സ്.​എ​ൽ.​സി​ക്ക് ​എ​ല്ലാ​ ​വി​ഷ​യ​ങ്ങ​ൾ​ക്കും​ ​എ​ ​പ്ള​സ് ​നേ​ടി​യ​ ​മ​ക​ൾ​ ​സോ​ന​ ​പോ​ൾ​ ​പു​ൽ​പ്പ​ള്ളി​ ​വി​ജ​യ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ൽ​ ​പ്ള​സ് ​വ​ണ്ണി​ന് ​ചേ​ർ​ന്നു.​ ​മൂ​ന്ന് ​ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ​കു​ടും​ബ​ത്തി​ന് ​വാ​യ്പ​യു​ള്ള​ത്.
പോ​ളി​ന്റെ​ ​മൃ​ത​ദേ​ഹ​വു​മാ​യി​ ​പു​ൽ​പ്പ​ള്ളി​യി​ൽ​ ​ന​ട​ന്ന​ ​പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ​ ​ന​ട​ന്ന​ ​സ​ർ​വ​ക​ക്ഷി​ ​യോ​ഗ​ത്തി​ലാ​യി​രു​ന്നു​ ​ആ​നു​കൂ​ല്യ​ ​പ്ര​ഖ്യാ​പ​നം.​ ​സം​ഭ​വ​ദി​വ​സം​ 10​ ​ല​ക്ഷ​ത്തി​ന്റെ​ ​ചെ​ക്ക് ​കൈ​മാ​റു​മെ​ന്ന് ​പ​റ​ഞ്ഞു.​ ​അ​ഞ്ച് ​ല​ക്ഷം​ ​ന​ൽ​കി​ ​ത​ടി​യൂ​രാ​ൻ​ ​അ​ധി​കൃ​ത​ർ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ബ​ന്ധു​ക്ക​ൾ​ ​കൈ​പ്പ​റ്റി​യി​ല്ല.​ ​തു​ട​ർ​ന്ന് ​ര​ണ്ട് ​ദി​വ​സം​ ​ക​ഴി​ഞ്ഞ് 10​ ​ല​ക്ഷ​ത്തി​ന്റെ​ ​ചെ​ക്ക് ​വീ​ട്ടി​ലെ​ത്തി.

​ ​സ​ഹാ​യ​ത്തി​നാ​യി​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​വ​രെ​ ​ക​യ​റി
ക​ഴി​ഞ്ഞ​ ​ഫെ​ബ്രു​വ​രി​ 16​നാ​ണ് ​ഡ്യൂ​ട്ടി​ക്കി​ടെ​ ​പോ​ളി​നെ​ ​കാ​ട്ടാ​ന​ ​ആ​ക്ര​മി​ച്ച​ത്.​ ​തു​ട​ർ​ന്ന് ​വ​യ​നാ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും​ ​വി​ദ​ഗ്‌​ദ്ധ​ ​ചി​കി​ത്സ​യ്‌​ക്കാ​യി​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലേ​ക്ക് ​മാ​റ്റി.​ ​തു​ട​ർ​ന്ന് ​അ​ന്ന് ​വൈ​കി​ട്ട് ​മൂ​ന്ന​ര​യോ​ടെ​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​വ​ച്ച് ​മ​രി​ച്ചു.​ ​സം​ഭ​വം​ ​ന​ട​ക്കു​മ്പോ​ൾ​ ​പ​ത്താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്നു​ ​സോ​ന.​ ​അ​തി​നി​ടെ​ ​അ​മ്മ​ ​സാ​ലി​ ​തോ​മ​സി​നെ​ ​ശ​സ്ത്ര​ക്രി​യ്‌​ക്ക് ​വി​ധേ​യ​യാ​ക്കി.​ ​സ​ർ​ക്കാ​ർ​ ​പ്ര​ഖ്യാ​പി​ച്ച​ ​സ​ഹാ​യ​ങ്ങ​ൾ​ക്കാ​യി​ ​സാ​ലി​യു​ടെ​ ​പി​താ​വ് ​സി.​ഒ.​ ​തോ​മ​സ് ​ക​ള​ക്ട​റേ​റ്റ് ​മു​ത​ൽ​ ​സെ​ക്ര​ട്ടേ​റി​യ​റ്റു​വ​രെ​ ​എ​ത്തി.​ ​ഇ​തി​നി​ടെ​ ​പു​ൽ​പ്പ​ള്ളി​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​ന​ൽ​കി​യ​ ​വീ​ട് ​താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യി.​ ​തു​ട​ർ​ന്ന് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​ഇ​ട​പെ​ട്ട് ​വീ​ട് ​അ​റ്റ​കു​റ്റ​പ്പ​ണി​ ​ന​ട​ത്തി.


Source link

Related Articles

Back to top button